പള്ളിക്കര: സഹോദരന്റെ വിവാഹചടങ്ങുകളില്‍ സംബന്ധിക്കാന്‍ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ യുവാവ് മരണപ്പെട്ടു. പള്ളിക്കര പള്ളിപ്പുഴയിലെ പരേതരായ മൂസ-ഫാത്തിമ ദമ്പതികളുടെ മകന്‍ ഷറഫുദ്ദീ(32)നാണ് മരണപ്പെട്ടത്.[www.malabarflash.com]
അവധി കഴിഞ്ഞ് ഈ മാസം 26ന് ഗള്‍ഫിലേക്ക് തിരിച്ചു പോകാനിരിക്കെ കഴിഞ്ഞ ദിവസം കടുത്ത തലവേദനയെ തുടര്‍ന്ന് മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയ ഷറഫുദ്ദീന്റെ നില ഗുരുതരമായതിനെ തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അട്ടേങ്ങാനം സ്വദേശിനിയായ ഭാര്യ ഫാത്തിമത്ത് റുബീന ഗര്‍ഭിണിയാണ്. മകന്‍: മൂത്തല്‍ ആമിന്‍.
സഹോദരങ്ങള്‍: സാലി, മജീദ്, മൊയ്തു, കബീര്‍. മൃതദേഹം പള്ളിപ്പുഴ മുഹിയുദ്ദീന്‍ ജുമാമസ്ജിദില്‍ ഖബറടക്കി.
No comments:
Post a Comment