Latest News

ഭീഷണിപ്പെടുത്തി ബലാത്സംഗം, പിടിച്ചുപറി; മൂന്നുപേര്‍ അറസ്റ്റില്‍

പടന്നക്കാട്: ഭര്‍തൃമതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത യുവാവ്ഉള്‍പ്പെടെ മൂന്നുപേരെ ഹൊസ്ദുര്‍ഗ് സിഐ എം പി വിനീഷും സംഘവും അറസ്റ്റ്‌ചെയ്തു.[www.malabarflash.com] 

ഞാണിക്കടവിലെ പ്രവാസിയുടെ ഭാര്യയായ മലയോരത്തെ യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത ബന്ധുകൂടിയായ മടിക്കൈ ബങ്കളം വൈനിങ്ങാലിലെ സമദിനെയും, ഭര്‍തൃമതിയെയും സമദിനെയും ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത യുവതിയുടെ അയല്‍വാസികളായ ഞാണിക്കടവിലെ മഹറൂഫ്, ശംസീര്‍ എന്നിവരെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ മൂന്നുപേരെയും രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

മഹറൂഫും ശംസീറും യുവതിയെ ഭീഷണിപ്പെടുത്തി വാങ്ങിയ മുക്കാല്‍പവന്‍ സ്വര്‍ണവള ബസ് സ്റ്റാന്റ് പരിസരത്തെ കണ്ണെഴുത്ത് ജ്വല്ലറിയില്‍ നിന്നും, പിടിച്ചുവാങ്ങിയ മൊബൈല്‍ ഫോണുകള്‍ നഗരത്തിലെ മൊബൈല്‍ ഷോപ്പില്‍ നിന്നും കണ്ടെടുക്കുകയും ചെയ്തു.

ഭര്‍തൃമതിയുടെ അകന്ന ബന്ധുവായ സമദിന് വിവാഹത്തിന് മുമ്പ് തന്നെ യുവതിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. വിവാഹ ശേഷം ഭര്‍ത്താവ് ഗള്‍ഫില്‍ പോയതോടെ സമദ് യുവതിയുമായി കൂടുതല്‍ അടുപ്പമായി. ഇതിനിടയില്‍ മൊബൈല്‍ ഫോണില്‍ വിളിയും തുടര്‍ന്നു. ഇതിനിടയില്‍ തനിക്ക് വഴങ്ങണമെന്ന് സമദ് ഭര്‍തൃമതിയോട് ആവശ്യപ്പെട്ടെങ്കിലും യുവതി വഴങ്ങാന്‍ തയ്യാറായില്ല.

എന്നാല്‍ മൊബൈല്‍ ഫോണില്‍ റെക്കോഡ് ചെയ്ത സംഭാഷണങ്ങള്‍ ഭര്‍ത്താവിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി സമദ് ഭര്‍തൃമതിയെ പല തവണകളിലായി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഒരു ദിവസം യുവതിയുടെ വീട്ടില്‍ നിന്നും വരികയായിരുന്ന സമദിനെ പിടികൂടിയ മഹറൂഫും, ശംസീറും മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയപ്പോള്‍ ഇതിലെ സംഭാഷണവും പകര്‍ത്തിയ ദൃശ്യങ്ങളും കണ്ടതോടെ സമദില്‍ നിന്നും യുവതിയില്‍ നിന്നും നിരന്തരം പണം ഭീഷണിപ്പെടുത്തി വാങ്ങാന്‍ തുടങ്ങി.

ഒരു തവണ പണമില്ലാത്തതിനെ തുടര്‍ന്ന് യുവതി കൈയ്യിലണിഞ്ഞിരുന്ന മുക്കാല്‍പവന്‍ സ്വര്‍ണവള ഊരിവാങ്ങുകയായിരുന്നു. ഇവരുടെ ശല്യം സഹിക്കാന്‍ കഴിയാതെ യുവതി ഭര്‍ത്താവിനെ വിവരമറിയിച്ചു. ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ ഭര്‍ത്താവ് യുവതിയെ മലയോരത്തെ വീട്ടില്‍ കൊണ്ടുവിട്ടു. ഇതോടെയാണ് ഭര്‍തൃമതി ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.