നീലേശ്വരം: സംസ്ഥാന സര്‍വ്വീസില്‍ ലാസ്റ്റ് ഗ്രേഡ് അസിസ്റ്റന്റായി ജോലി വാങ്ങിച്ചു നല്‍കാമെന്ന് പറഞ്ഞ് യുവതിയില്‍ നിന്നും മൂന്നുലക്ഷം രൂപ തട്ടിയെടുത്ത എഎസ്‌ഐക്കെതിരെ വഞ്ചനാകുറ്റം ചുമത്തി നീലേശ്വരം പോലീസ് കേസെടുത്തു.[www.malabarflash.com]
പയ്യന്നൂര്‍ അന്നൂരിലെ രാഘവന്‍ മാസ്റ്ററുടെ മകനും ചന്തേര പോലീസ് സ്റ്റേഷനിലെ എഎസ്‌ഐയുമായ സന്തോഷിനെതിരെയാണ് നീലേശ്വരം പോലീസ് കേസെടുത്തത്.
തൈക്കടപ്പുറം വീവേര്‍സ് കോളനി റോഡിലെ വിനുകുമാറിന്റെ ഭാര്യ പി ഉഷ(37)യുടെ പരാതിയിലാണ് സന്തോഷിനെതിരെ കേസെടുത്തത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് കേരള പോലീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് കൂടിയായിരുന്ന സന്തോഷ് മറ്റൊരു തൊഴില്‍ വാഗ്ദാന തട്ടിപ്പ് കേസില്‍ പ്രതിയായി ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് സമാനമായ രീതിയില്‍ നിരവധി ആളുകളില്‍ നിന്നും ജോലി വാഗ്ദാനം ചെയ്ത് സന്തോഷ് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി ആരോപണമുണ്ട്. എന്നാല്‍ പലരും പരാതി നല്‍കാന്‍ മടിക്കുകയായിരുന്നു.

No comments:
Post a Comment