Latest News

വീണ്ടും ബ്ലേഡ് മാഫിയ; കടക്കെണിയില്‍പ്പെട്ട് നിരവധി കുടുംബങ്ങള്‍ ആത്മഹത്യയുടെ വക്കില്‍

പടന്നക്കാട്: പടന്നക്കാട് പിടിമുറുക്കിയ ബ്ലേഡ് മാഫിയയുടെ പിടിയില്‍ കുടുങ്ങിയത് നിരവധി കുടുംബങ്ങള്‍. ഗതികെട്ട് ബ്ലേഡ് മാഫിയയില്‍ അകപ്പെട്ട പലരും വാങ്ങിയ തുകയുടെ പത്തിരട്ടിയിലധികം പലിശയും കൊള്ളശയുമായി തിരിച്ചടച്ചിട്ടും ഇപ്പോള്‍ കടക്കെണിയില്‍ കുടുങ്ങി കിടക്കുകയാണ്.[www.malabarflash.com]

യഥാസമയം തിരിച്ചടവ് നടത്താന്‍ കഴിയാതെ വന്നാല്‍ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതായും ആരോപണമുണ്ട്. അടുത്തകാലത്താണ് പടന്നക്കാട് മേല്‍പ്പാലം കേന്ദ്രീകരിച്ച് ബ്ലേഡ് മാഫിയ തഴച്ച് വളര്‍ന്നത്.

കുറുന്തൂരിലെ അമ്മയും മകളും, കേബിളിടപാടുകാരന്‍, റിട്ട. പോലീസ് ഓഫീസര്‍ എന്നിവര്‍ക്ക് പുറമെ നഗരത്തിലെ ഒരു പ്രമുഖന്റെ അടുത്ത ബന്ധുവായ ഹീറോ ഹോണ്ട ഷോറൂമിലെ പ്രധാനി ഒരു ദേശസാല്‍കൃത ബാങ്ക് ഉദ്യോഗസ്ഥന്‍ എന്നിങ്ങനെ നീളുന്നു പടന്നക്കാട്ടെ ബ്ലേഡ് മാഫിയകള്‍.

സാധാരണക്കാര്‍ വിവിധ ആവശ്യങ്ങള്‍ക്കായി വായ്പകള്‍ക്കായി ബാങ്കുകളെ സമീപിക്കുമ്പോള്‍ ബാങ്ക് അധികൃതര്‍ മുഖം തിരിച്ച് നില്‍ക്കുന്നതാണ് പലപ്പോഴും ആവശ്യം തീര്‍ക്കാനായി കൊള്ളപലിശക്കാരെ ആശ്രയിക്കേണ്ടി വരുന്നത്. ഇതിന് സ്വത്തുക്കളും വാഹനങ്ങളും ഉള്‍പ്പെടെ ഈടായി വാങ്ങുമ്പോള്‍ ചോദിച്ച തുക പലിശയും കൊള്ളപലിശയുമായി നല്‍കാന്‍ നിര്‍ബന്ധിതരാവുകയാണ് ചെയ്യുന്നത്.

കൊള്ളപലിശക്കെതിരെ നിയമനടപടികള്‍ കൈകൊള്ളാമെങ്കിലും പലിശക്കാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി പലപ്പോഴും പോലീസും ഇവര്‍ക്കൊപ്പം നില്‍ക്കുകയാണ് ചെയ്യുന്നത്.

പടന്നക്കാട്ടെ അമ്മയും മകനില്‍ നിന്നും നാലുലക്ഷം രൂപ കടംവാങ്ങിയ ഒരു വ്യാപാരി കടക്കെണിയില്‍പ്പെട്ട് ആത്മഹത്യയുടെ വക്കത്താണ്. ഇതുപോലെ നിരവധിപേരാണ് ബ്ലേഡ് മാഫിയയുടെ വലയില്‍ കുടുങ്ങി ജീവിതം തന്നെ പ്രതിസന്ധിയിലായിരിക്കുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.