Latest News

കാണാതായ യുവാവിനെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം വലമ്പൂരില്‍ നെച്ചിക്കുളത്ത് യുവാവിനെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വലമ്പൂര്‍ നെല്ലിക്കളം മൂന്നാക്കല്‍ ഫഹദി(30) നെയാണ് കരിമല റോഡിന് സമീപം കുന്നിന്‍ചരിവില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]

നാട്ടില്‍ ചെറിയ കട നടത്തിവരികയായിരുന്ന ഫഹദിനെ വെള്ളിയാഴ്ച മുതല്‍ കാണാനില്ലായിരുന്നു. ശനിയാഴ്ച വൈകിട്ടാണ് മൃതദേഹം കണ്ടെത്തിയത്. മുന്നാക്കല്‍ അബൂബക്കര്‍ ഹാജി ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ: ഷറഫീന. മകന്‍: ഫനാന്‍. മങ്കട പോലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.