Latest News

സംസ്ഥാനത്ത് ചൂട് കനക്കുന്നു; മുന്നറിയിപ്പുമായി കാലാവസ്ഥാ വിഭാഗം

തിരുവനന്തപുരം: വരുന്ന ഒരാഴ്ച കേരളത്തില്‍ കടുത്ത ചൂടിനു സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തൃശൂര്‍ മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ കൊടും ചൂട് അനുഭവപ്പെടാമെന്നും അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.[www.malabarflash.com]

സംസ്ഥാനത്ത് ആകമാനം രണ്ടു മുതല്‍ നാലു ഡിഗ്രിവരെ ചൂട് ഉയരാമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇപ്പോള്‍ ഏറ്റവും ചൂട് അനുഭവപ്പെടുന്നത് പാലക്കാട്ടാണ് – 37 ഡിഗ്രി സെൽഷ്യസ്. തിരുവനന്തപുരം നഗരത്തില്‍ – 36 ഡിഗി, കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തൃശൂര്‍ എന്നിവിടങ്ങളില്‍ 35 ഡിഗ്രി സെൽഷ്യസ് വീതം രേഖപ്പെടുത്തി. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ എട്ട് ഡിഗ്രിയോളം ചൂട് കൂടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നൽകുന്നു.

കാലാവസ്ഥാ മാറ്റവും നഗരവൽക്കരണവും വൻനഗരങ്ങളെ വറചട്ടിയാക്കുമെന്ന കാലാവസ്ഥാ മാറ്റം സംബന്ധിച്ച ആഗോള സമിതിയുടെ റിപ്പോർട്ടിലെ മുന്നറിയിപ്പ് യാഥാർഥ്യമാകുന്നുവോ എന്ന ആശങ്കയാണ് നിരീക്ഷകർ പങ്കുവയ്ക്കുന്നത്. 

കോൺക്രീറ്റ് നിർമിതിയും ടാർ റോഡും വാഹനപ്പുകയും എസി വാഹനങ്ങളിൽ നിന്നു പുറന്തള്ളുന്ന അധിക ചൂടും നഗരങ്ങളിൽ താപതുരുത്ത് സൃഷ്ടിക്കുന്നതായി പഠനങ്ങൾ പറയുന്നു. ലാൻഡ് സ്കേപ്പിങ് മാനദണ്ഡമോ വായുവിന്റെ സുഗമ സഞ്ചാരമോ (ഈസ്മെന്റ്) ഉറപ്പാക്കാത്ത തരത്തിലുള്ള വൻസൗധങ്ങളുടെ നിർമിതിയും ഇവിടെ ചൂട് വർധിക്കാൻ കാരണമാകുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.