നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണക്കടത്തുകാരെ സഹായിച്ച കസ്റ്റംസ് ജീവനക്കാരൻ അറസ്റ്റിൽ. കസ്റ്റംസിൽ ഹവിൽദാറായ എറണാകുളം കണ്ണമാലി സ്വദേശി സുനിൽ ഫ്രാൻസിസിനെയാണ് ഡയറക്ടർ ഓഫ് റവന്യൂ ഇൻറലിജൻസ് (ഡി.ആർ.ഐ) പിടികൂടിയത്.[www.malabarflash.com]
ദുബൈയിൽനിന്ന് മൂന്ന് കിലോ സ്വർണവുമായി എത്തിയ പത്തനംതിട്ട സ്വദേശി ഖാലിദ് അനിദാനെ വിമാനത്താവളത്തിന് പുറത്ത് കടത്താൻ സഹായിച്ചപ്പോഴാണ് ഇയാൾ പിടിയിലായത്. ഇയാൾ ഇത്തരത്തിൽ സ്വർണം കടത്താൻ സഹായിക്കുന്നുണ്ടെന്ന് ഡി.ആർ.ഐക്ക് രഹസ്യവിവരം ലഭിച്ചിരുന്നു.
വെള്ളിയാഴ്ച ഇയാൾ ഡ്യൂട്ടിയില്ലാത്ത സമയമായിട്ടും അനധികൃതമായി വിമാനത്താവളത്തിനകത്ത് കയറി ബാത്റൂമിൽ വെച്ചാണ് ഖാലിദിൽനിന്ന് സ്വർണം കൈപ്പറ്റി പുറത്തേക്ക് കടത്തിയത്. കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കോടതിയിൽ ഹാജരാക്കിയശേഷം പ്രതിയെ ഡി.ആർ.ഐ കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങും.
സ്വർണക്കടത്തുകാർക്ക് കസ്റ്റംസ് ഉദ്യോഗസ്ഥർ സഹായം ചെയ്തുകൊടുക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് കേസിന്റെ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തേക്കും. കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥരിലേക്കും അന്വേഷണം വ്യാപിപ്പിക്കേണ്ടതിനാലാണ് കേസ് സി.ബി.ഐക്ക് കൈമാറേണ്ടതായി വരികയെന്ന് ഡി.ആർ.ഐ അധികൃതർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, പ്രാഥമിക അന്വേഷണം ഡി.ആർ.ഐ തന്നെയായിരിക്കും നടത്തുക.

നെടുമ്പാശ്ശേരിയിൽ രണ്ട് മാസത്തിനുള്ളിൽ ഉടമസ്ഥരില്ലാതെ സ്വർണം കണ്ടെത്തിയ മൂന്ന് സംഭവങ്ങളുണ്ടായിട്ടും ഇതിന്റെ തുടരന്വേഷണം കാര്യക്ഷമമായ രീതിയിൽ നടത്താതിരുന്നത് കസ്റ്റംസിലെ ചില ഇടപെടലുകളെ തുടർന്നായിരുന്നുവെന്നാണ് ആക്ഷേപം.
ഇതിനുമുമ്പ് ഇത്തരം സംഭവമുണ്ടായപ്പോൾ കൊച്ചി കസ്റ്റംസിൽനിന്ന് ഇടപെടലുകൾ നടത്തി പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് എമിേഗ്രഷൻ എസ്.ഐ ഉൾപ്പെടെ നാൽപതോളം പേരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ഇക്കുറി അതുണ്ടായില്ല. വിമാനത്താവളത്തിലെ ശുചീകരണ ജീവനക്കാരെ ചുറ്റിപ്പറ്റി മാത്രമായിരുന്നു അന്വേഷണം.

കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പുറത്ത് കടത്താൻ ഒളിപ്പിച്ച സ്വർണം പലപ്പോഴും കണ്ടെടുത്തത് ശുചീകരണ തൊഴിലാളികളായിരുന്നു. ഇതേത്തുടർന്ന് ഇവരെ ചോദ്യം ചെയ്യാനെന്ന പേരിൽ നിരന്തരം വിളിപ്പിച്ച് ബുദ്ധിമുട്ടിക്കുകയാണ് ചില കസ്റ്റംസ് ഉദ്യോഗസ്ഥർ ചെയ്തിരുന്നത്.
No comments:
Post a Comment