Latest News

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ‘ഒരു യമണ്ടന്‍ പ്രേമകഥ’; ഏപ്രില്‍ 25ഓടെ തിയേറ്ററുകളില്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഒരു യമണ്ടന്‍ പ്രേമകഥ ഏപ്രില്‍ 25ഓടെ തിയറ്ററുകളില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍.[www.malabarflash.com]

ബിബിന്‍ ജോര്‍ജ് ,വിഷ്ണു ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ട് തിരക്കഥയൊരുക്കുന്ന പുതിയ ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത് നവാഗതനായ ബി.സി നൗഫലാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നാളെ വൈകിട്ട് 6 മണിക്ക് എത്തും.

സംയുക്ത മേനോന്‍, നിഖില വിമല്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. സൗബിന്‍ ഷാഹിര്‍, രമേശ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സലിം കുമാര്‍, തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവരും ചിത്രത്തില്‍ അണി നിരക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.