മാവേലിക്കര: നവവധു ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ചെട്ടികുളങ്ങര പേള വല്യത്ത് വടക്കതിൽ ഹരിദാസ് -സുമ ദന്പതികളുടെ മകൾ ആര്യ വി. ദാസ്(24) ആത്മഹത്യ ചെയ്ത സംഭവത്തിൽ ചെട്ടികുളങ്ങര കൈത തെക്ക് വലിയതറയിൽ വിഷ്ണുലാൽ (30) ആണ് അറസ്റ്റിലായത്.[www.malabarflash.com]
വിഷ്ണുലാലിനെ ചെട്ടികുളങ്ങരയിലെ ബന്ധുവീട്ടിൽനിന്ന് മാവേലിക്കര പോലീസ് പിടികൂടുകയായിരുന്നു. പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.
ഫെബ്രുവരി 20ന് പുലർച്ചെയായിരുന്നു വിഷ്ണുലാലിന്റെ വീടിനു സമീപത്തെ കുളിമുറിയിൽ ആര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.

No comments:
Post a Comment