Latest News

ഉദുമ നിയോജകമണ്ഡലത്തിലെ 29 കവലകളിൽ ഇനി ഹൈമാസ്റ്റ് വെളിച്ചം

ഉദുമ: രാത്രി വേണ്ടത്ര വെളിച്ചമില്ലാതെ കഴിഞ്ഞിരുന്ന ഉദുമ നിയോജകമണ്ഡലത്തിലെ 29 കവലകളിൽ ഇനി ഹൈമാസ്റ്റ് വിളക്ക് പ്രഭ ചൊരിയും. പദ്ധതിയുടെ പ്രവൃത്തി ഏതാണ്ട് പൂർത്തിയായി.[www.malabarflash.com] 

അതത് ഗ്രാമപഞ്ചായത്തുകൾ വൈദ്യുതബില്ലടയ്ക്കും. സർക്കാർ ഏജൻസിയായ സിൽക്ക് (സ്റ്റീൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് കേരള) ഹൈമാസ്റ്റിന്റെ അഞ്ചുവർഷത്തെ സംരക്ഷണവും നടത്തിപ്പും ഏറ്റെടുത്തു കരാറായി.

ബന്തടുക്ക, കുറ്റിക്കോൽ, കുണ്ടംകുഴി, അഡൂർ, ബോവിക്കാനം, പൊയിനാച്ചി, പെരിയ ബസാർ, പെരിയ ടൗൺ, പെരിയാട്ടടുക്കം, പൂച്ചക്കാട്, പള്ളിക്കര, ബേക്കൽ ജങ്ഷൻ, പാലക്കുന്ന്, ഉദുമ എന്നീ കേന്ദ്രങ്ങളിൽ 10 മീറ്റർ ഉയരത്തിലുള്ള ഹൈമാസ്റ്റ് വിളക്കാണ് സ്ഥാപിച്ചിട്ടുള്ളത്. 160 വാട്സിന്റെ ആറ്്‌ എൽ.ഇ.ഡി. ബൾബുകൾ ഇതിൽ വെളിച്ചമേകും.

മുന്നാട്, കാഞ്ഞിരത്തുങ്കാൽ, പെർളടുക്കം, പള്ളത്തിങ്കാൽ, ബേത്തൂർപാറ, ഇരിയണ്ണി, കാനത്തൂർ, കോളിയടുക്കം, കീഴൂർ, പുല്ലൂർ, പാക്കം, അമ്പങ്ങാട്, അമ്പലത്തറ, മാങ്ങാട്, ദേലമ്പാടി എന്നിവിടങ്ങളിൽ എട്ടുമീറ്റർ ഉയരമുള്ള ഹൈമാസ്റ്റാണ് സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ 100 വാട്സിന്റെ ആറ് എൽ.ഇ.ഡി. ബൾബുകൾ പ്രകാശമേകും.


2017-18 വർഷത്തെ കെ.കുഞ്ഞിരാമൻ എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽനിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. 

പദ്ധതി പൂർത്തിയായതിന്റെ ഉദുമ നിയോജകമണ്ഡലംതല ഉദ്ഘാടനം ശനിയാഴ്ച രാത്രി ബോവിക്കാനത്ത് കെ.കുഞ്ഞിരാമൻ എം.എൽ.എ. നിർവഹിച്ചു.

മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പാടി അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ എം.മാധവൻ, ബാലകൃഷ്ണൻ, എം.എ.അസീസ്, ഐ.എൻ.എൽ. നേതാവ് ബഡുവൻ കുഞ്ഞി ചാൽക്കര എന്നിവർ പങ്കെടുത്തു. 

10 മീറ്ററിന്റെ ഹൈമാസ്റ്റുകൾ അടുത്ത ആഴ്ചയോടെ മുഴുവനും പ്രവർത്തിപ്പിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.