Latest News

നിരപരാധിയെ ജയിലിലടച്ച സംഭവം: നഷ്​ടപരിഹാരം തേടി പ്രവാസിയും കുടുംബവും ഹൈകോടതിയിൽ

കൊ​ച്ചി: സി.​സി.​ടി.​വി പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ രൂ​പ​സാ​ദൃ​ശ്യ​ത്തി​​ന്റെ പേ​രി​ൽ മോ​ഷ​ണ​ക്കേ​സി​ൽ പ്ര​തി ചേ​ർ​ത്ത്​ ജ​യി​ലി​ല​ട​ച്ച സം​ഭ​വ​ത്തി​ൽ ന​ഷ്​​ട​പ​രി​ഹാ​ര​വും കു​റ്റ​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യും ആ​വ​ശ്യ​പ്പെ​ട്ട്​ പ്ര​വാ​സി​യും കു​ടും​ബ​വും​ ന​ൽ​കി​യ ഹ​ര​ജി​യി​ൽ ഹൈ​കോ​ട​തി സ​ർ​ക്കാ​റിന്റെ വി​ശ​ദീ​ക​ര​ണം തേടി.[www.malabarflash.com]

2018 ജൂ​ലൈ അ​ഞ്ചി​ന്​ പെ​ര​ള​ശ്ശേ​രി​യി​ലെ വീ​ട്ട​മ്മ​യു​ടെ അ​ഞ്ച​ര​പ്പ​വ​ന്റെ സ്വ​ർ​ണ​മാ​ല പ​ട്ടാ​പ്പ​ക​ൽ ക​വ​ർ​ച്ച ചെ​യ്​​ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​റ​സ്​​റ്റി​ലാ​യ ത​ല​ശ്ശേ​രി സ്വദേശി വി. കെ. താ​ജു​​ദ്ദീ​നും ഭാ​ര്യ​യും മ​ക്ക​ളു​മാ​ണ്​​ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. സ​ർ​ക്കാ​ർ, ഡി.​ജി.​പി, സം​ഭ​വ സ​മ​യ​ത്ത്​ ച​ക്ക​ര​ക്ക​ൽ എ​സ്.ഐ ആ​യി​രു​ന്ന പി. ​ബി​ജു, എ.​എ​സ്.ഐ യോ​ഗേ​ഷ്, ടി. ​ഉ​ണ്ണി​കൃ​ഷ്​​ണ​ൻ തു​ട​ങ്ങി​യ​വ​രെ എ​തി​ർ​ക​ക്ഷി​ക​ളാ​ക്കി​യാ​ണ്​ ഹ​ര​ജി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.