Latest News

കോഴിക്കോട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി കൊട്ടാരക്കര സബ് ജയിലിൽ

പത്തനംതിട്ട: കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയും യുവമോർച്ച സംസ്ഥാന പ്രസിഡന്റുമായ അഡ്വക്കേറ്റ് കെ പി പ്രകാശ് ബാബു ബാബുവിനെ കോടതി റിമാൻഡ് ചെയ്തു. റാന്നി മജിസ്ട്രേറ്റ് കോടതിയാണ് പ്രകാശ് ബാബുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.[www.malabarflash.com]

ശബരിമല ചിത്തിരയാട്ട ദിവസം സ്ത്രീയെ ആക്രമിച്ച കേസിലാണ് നടപടി. ഇതിനെതിരെ പ്രകാശ് ബാബു വെള്ളിയാഴ്ച ജില്ലാ കോടതിയിൽ ജാമ്യ ഹർജി നൽകും.
ചിത്തിര ആട്ട വിശേഷ സമയത്ത് ശബരിമലയിൽ സ്ത്രീയെ ആക്രമിച്ച കേസിൽ പ്രകാശ് ബാബു സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് അദ്ദേഹത്തെ റിമാൻഡ് ചെയ്തത്. 

ശബരിമല യുവതീപ്രവേശന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പോലീസ് പ്രകാശ് ബാബുവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ നാലിന് മുൻപായി പത്രിക സമർപ്പിക്കണമെന്നിരിക്കെ കേസുകളിൽ ജാമ്യമെടുക്കാന്‍ വ്യാഴാഴ്ചയാണ് പ്രകാശ് ബാബു കോടതിയിൽ കീഴടങ്ങിയത്.

ശബരിമല യുവതീപ്രവേശന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പ്രകാശ് ബാബുവിനെതിരെ എട്ട് കേസുകളാണുള്ളത്. ശബരിമലയിൽ കലാപത്തിന് ശ്രമിച്ചു, ചിത്തിര ആട്ട വിശേഷത്തിനിടെ സ്ത്രീയെ തടഞ്ഞു, ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ വീട്ടിലേക്ക് നടത്തിയ മാർച്ചിനിടെ പോലീസ് വാഹനങ്ങൾ തകർത്തു എന്നീ കേസുകളിലാണ് പ്രകാശ് ബാബുവിനെതിരെ അറസ്റ്റ് വാറണ്ടുള്ളത്. 

വിശ്വാസത്തെ അവഗണിച്ച ഒരു ഗവണ്‍മെന്റും നിലനില്‍ക്കില്ലെന്നും ജയിലില്‍ കിടന്ന് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും കൊട്ടാരക്കര സബ് ജയിലിലേക്ക് കൊണ്ടുപോകവെ പ്രകാശ് ബാബു പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.