Latest News

39.49 ലക്ഷത്തിന്റെ സ്വര്‍ണവും സിഗരറ്റുമായി കാസര്‍കോട് സ്വദേശികളടക്കം അഞ്ച് പേര്‍ പിടിയില്‍

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ഞ്ച്​ യാ​ത്ര​ക്കാ​രി​ൽ​നി​ന്നാ​യി 39.49 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണ​വും വി​ദേ​ശ​നി​ർ​മി​ത സി​ഗ​ര​റ്റും പി​ടി​കൂ​ടി. എ​യ​ർ ക​സ്​​റ്റം​സ്​ ഇ​ൻ​റ​ലി​ജ​ൻ​സാ​ണ്​ 1177 ഗ്രാം ​സ്വ​ർ​ണ​വും 61,400 സി​ഗ​ര​റ്റു​ക​ളും പി​ടി​കൂ​ടി​യ​ത്.[www.malabarflash.com]

ഞാ​യ​റാ​ഴ്​​ച വി​വി​ധ വി​മാ​ന​ങ്ങ​ളി​ൽ ക​രി​പ്പൂ​രിലെത്തിയ മ​ല​പ്പു​റം പ​ട്ട​ർ​ക​ട​വ്​ സ്വ​ദേ​ശി​നി ഷം​ല, കാ​സ​ർ​കോ​ട്​ പ​ള്ളി​ക്ക​ര സ്വ​ദേ​ശി ഫൈ​സ​ൽ, കാ​ഞ്ഞ​ങ്ങാ​ട്​ ഹോ​സ്​​ദു​ർ​ഗ്​ സ്വ​ദേ​ശി ഹ​മീ​ദ്, ക​ർ​ണാ​ട​ക ക​ർ​വാ​ർ സ്വ​ദേ​ശി അ​ബ്​​ദു​ൽ വ​ഹീ​ദ്, കോ​ഴി​ക്കോ​ട്​ കു​റ്റ്യാ​ടി സ്വ​ദേ​ശി അ​ബ്​​ദു​ൽ റ​ഹീം എ​ന്നി​വ​രി​ൽ​നി​ന്നാ​ണ്​ ഇ​വ പി​ടി​കൂ​ടി​യ​ത്.

മ​സ്​​ക​ത്തി​ൽ​നി​ന്നു​ള്ള ഒ​മാ​ൻ എ​യ​റി​ലെ​ത്തി​യ ഷം​ന​യി​ൽ​നി​ന്ന്​ 15.36 ല​ക്ഷം രൂ​പ​യു​ടെ 464 ഗ്രാം ​സ്വ​ർ​ണ​മാ​ണ്​ ക​ണ്ടെ​ത്തി​യ​ത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.