Latest News

കാഞ്ഞങ്ങാട് കൊളവയലില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: കൊളവയലില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. കൊളവയലിലെ അസീസിന്റെ മകന്‍ ഖലീല്‍ (22) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് ഖലീലിന്റെ വീടിന്റെ മുന്നില്‍ വെച്ചാണ് അപകടം.[www.malabarflash.com]

ചെങ്കല്ലുമായി പോവുകായിരുന്ന ടിപ്പര്‍ ഖലീല്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേററ ഖലീലിനെ ഉടന്‍ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മറിയം ആണ് മാതാവ്, സഹോദരങ്ങള്‍: ഷാനിദ്, സാബിര്‍, ജസീന, ജബീന

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.