മഞ്ചേശ്വരം: റോഡ് മുറിച്ചുകടക്കുമ്പോള്‍ മീന്‍ ലോറി ഇടിച്ച് വീട്ടമ്മ മരിച്ചു. കുഞ്ചത്തൂര്‍ കല്‍പനയ്ക്ക് സമീപത്തെ കുന്നു ഹൗസില്‍ അഹമ്മദ് മുന്നയുടെ ഭാര്യയും കുഞ്ചത്തൂര്‍ തുമ്മിനാട് വാടക ക്വാര്‍ട്ടേഴ്സിലാണ് താമസക്കാരിയുമായ ആയിഷ(41) ആണ് മരിച്ചത്.[www.malabarflash.com]
വ്യാഴാഴ്ച ഉച്ചയോടെ കുഞ്ചത്തൂര്‍ ദേശീയ പാതയിലാണ് അപകടം.
വീട്ടിലേക്ക് പോകുന്നതിനായി റോഡു മുറിച്ചുകടക്കുന്നതിനിടെ മംഗളൂരു ഭാഗത്തുനിന്നും കാസര്‍കോട്ട് ഭാഗത്തേക്ക് വരുന്ന മീന്‍ ലോറി ഇടിക്കുകയായിരുന്നു.
വീട്ടിലേക്ക് പോകുന്നതിനായി റോഡു മുറിച്ചുകടക്കുന്നതിനിടെ മംഗളൂരു ഭാഗത്തുനിന്നും കാസര്‍കോട്ട് ഭാഗത്തേക്ക് വരുന്ന മീന്‍ ലോറി ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ആയിഷയെ ഉടന്‍തന്നെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവക്കുകയായിരുന്നു. സുഹറ, നൗഷീന, നൗഷാദ് എന്നിവര്‍ മക്കളാണ്.
No comments:
Post a Comment