ചിങ്ങവനം: പത്തു വയസുകാരി മകളെ പാളത്തിനരികിൽ നിർത്തി യുവതിയും കാമുകനും ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി. ആനിക്കാട് സ്വദേശി ശ്രീകാന്ത് (36) പള്ളിക്കത്തോട് ചെളിക്കുഴി ശാന്തമന്ദിരം സ്വപ്ന വിനോദ് (33) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു 3.30ന് മൂലേടം മാടന്പുകാട്ട് മുത്തൻമാലിക്കു സമീപമാണ് ഇരുവരും ട്രെയിനിനു മുന്നിലേക്കു ചാടിയത്.[www.malabarflash.com]
ട്രെയിനിടിച്ചു രണ്ടു പേരുടെയും ശരീരം തിരിച്ചറിയാനാവാത്ത വിധം ഛിന്നഭിന്നമായി. കോട്ടയത്തുനിന്നു ബസിൽ മണിപ്പുഴയിലിറങ്ങിയ മൂന്നു പേരും മണിപ്പുഴ ഷാപ്പിൽനിന്നു ഭക്ഷണം കഴിച്ച ശേഷം മൂലവട്ടം റെയിൽവേ മേൽപാലത്തിനു സമീപമെത്തി. തുടർന്നു റെയിൽവേ ട്രാക്കിലൂടെ നടന്നു മുത്തൻമാലിയിലെത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ശ്രീകാന്തും സ്വപ്നയും മുന്നിലും പെൺകുട്ടി അല്പം പിന്നിലുമായിട്ടായിരുന്നു നടന്നിരുന്നത്.
പാസഞ്ചർ ട്രെയിൻ വന്ന സമയം ശ്രീകാന്ത് സ്വപ്നയെയും ചേർത്തുപിടിച്ചു പാളത്തിലേക്കു ചാടുകയായിരുന്നു. ഈ സമയം പെണ്കുട്ടി ഇവരുടെ പിന്നിലായിരുന്നു. സംഭവത്തെത്തുടർന്ന് പെണ്കുട്ടി ഓടി അടുത്ത വീട്ടിലെത്തി വിവരമറിയിക്കുകയായിരുന്നു. മേസ്തിരി പണിക്കാരനായിരുന്ന ശ്രീകാന്തിനു ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. സ്വപ്നയ്ക്കും ഭർത്താവും രണ്ടു കുട്ടികളുമുണ്ട്. ഇതിൽ ഒരു കുട്ടിയാണ് കൂടെയുണ്ടായിരുന്നത്.
സംഭവത്തെ തുടർന്ന് ചിങ്ങവനം പോലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. സംഭവത്തെത്തുടർന്നു സമീപവീട്ടിൽ അഭയം തേടിയ പെണ്കുട്ടിയെ രാത്രിയോടെ ചൈൽഡ് ലൈൻ പ്രവർത്തകരെത്തി ഏറ്റുവാങ്ങി സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി.

No comments:
Post a Comment