മൂവാറ്റുപുഴ: കെഎസ്എഫ്ഇ ബ്രാഞ്ചിൽ മുക്കുപണ്ടം പണയം വച്ചു 2,35,000 രൂപ തട്ടിയെടുത്ത കേസിൽ റിട്ട. എസ്ഐ അടക്കം രണ്ടുപേരെ അറസ്റ്റുചെയ്തു. റിട്ട. എസ്ഐ കോട്ടപ്പടി അയക്കാട് അയപ്പാറ ചിറ്റേത്തുകൂടി സി.എം. മക്കാർ (56), തൊടുപുഴ കാരിക്കോട് കന്പക്കലായിൽ ആഷിക് എം. നാസർ (23) എന്നിവരെയാണ് മൂവാറ്റുപുഴ ഡിവൈഎസ്പി ഷാജിമോൻ ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റു ചെയ്തത്.[www.malabarflash.com]
മൂവാറ്റുപുഴ കെഎസ്എഫ്ഇ ബ്രാഞ്ചിൽനിന്ന് 1,65,000 രൂപയും തൊടുപുഴ ബ്രാഞ്ചിൽനിന്ന് 70,000 രൂപയും തട്ടിയെടുത്തെന്നാണു കേസ്. മക്കാർ സമാനമായ നിരവധി കേസുകളിൽ എറണാകുളം ജില്ലയിലെ ഒട്ടുമിക്ക പോലീസ് സ്റ്റേഷനുകളിലും പ്രതിയാണ്. നിരവധിത്തവണ ജയിൽവാസം അനുഭവിച്ചിട്ടുമുണ്ട്. ജാമ്യത്തിൽ ഇറങ്ങി ഗോവയിൽ ഒളിവിലായിരുന്നു. പ്രത്യേക അന്വേഷണ സംഘം മക്കാരിനെ തന്ത്രത്തിലൂടെ കേരളത്തിൽ എത്തിച്ചാണ് അറസ്റ്റ് ചെയ്തതെന്നു ഡിവൈഎസ്പി പറഞ്ഞു.
സിസി ടിവി കാമറകൾ ഇല്ലാത്ത ബ്രാഞ്ചുകൾ തെരഞ്ഞെടുത്തു വ്യാജതിരിച്ചറിയൽ രേഖകൾ സമർപ്പിച്ചാണു പ്രതികൾ തട്ടിപ്പു നടത്തിയിരുന്നത്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ഗോവയിൽ ചൂതാട്ടത്തിനും ആർഭാട ജീവിതത്തിനും ഉപയോഗിച്ചുവരികയായിരുന്നു. പിടിയിലായ ആഷിക് ബികോം ബിരുധദാരിയും മുൻപ് പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയുമാണ്.
ഇയാൾ ജോലി ചെയ്തിരുന്ന മരുന്നു മൊത്തവ്യാപാര സ്ഥാപനം വഴി ലഹരിമരുന്നു വില്പന നടത്തിയതിനു മുൻപ് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജയിൽവാസത്തിനിടെയാണു മക്കാരുമായി ആഷിക് പരിചയപ്പെടുന്നത്. തെളിവുകളൊന്നും അവശേഷിപ്പിക്കാതെ വ്യക്തമായ ആസൂത്രണത്തോടെ പ്രതികൾ നടത്തിയ തട്ടിപ്പു പോലീസ് അതിവിദഗ്ധമായി വെളിച്ചത്തുകൊണ്ടു വരികയായിരുന്നു.
സംശയിക്കുന്ന ആളുകളെ സൈബർ സെൽ മുഖാന്തിരം ദിവസങ്ങളോളം പോലീസ് ഇതിനുവേണ്ടി നിരീക്ഷിച്ചിരുന്നു. കെഎസ്എഫ്ഇ ബ്രാഞ്ചുകളിൽ സിസിടിവി ഇല്ലാത്തതും സ്വർണം മാറ്റുരയ്ക്കുന്നതിനായി അപ്രൈസർ ഇല്ലാത്തതുമാണ് ഇവിടങ്ങളിൽ തട്ടിപ്പിനായി തെരഞ്ഞെടുക്കാൻ പ്രതികളെ പ്രേരിപ്പിച്ചതെന്നു പോലീസ് പറഞ്ഞു.

No comments:
Post a Comment