കണ്ണൂർ: എസ്എസ്എൽസി പരീക്ഷ പൂർത്തിയായതിന്റെ ആഘോഷം കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം പുഴക്കരയിലെത്തിയ വിദ്യാർഥി കാൽ തെന്നി പുഴയിൽ വീണ് മരിച്ചു.[www.malabarflash.com]
ആറളം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ളാസ് വിദ്യാർഥി വിളക്കോട് ചങ്ങാടിവയല് സ്വദേശി മുഹമ്മദ് ഷജാദ് (15) ആണ് മരിച്ചത്. ഹോട്ടൽ തൊഴിലാളിയായ വിളക്കോട് ചെങ്ങാടിവയലിലെ പാനേരി ഹൗസിൽ നിസാർ - സെമീറദമ്പതികളുടെ മകനാണ്.
വസ്ത്രത്തിൽ പറ്റിയ നിറം കഴുകിക്കളയാനും കുളിക്കാനുമായി പതിനഞ്ചു കുട്ടികളാണ് പുഴക്കരയിലെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നു വൈകുന്നേരം വിളക്കോട് ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കും. സഹോദരി: ഷെഫീല (ഉളിയിൽ ഐഡിയൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥിനി).

No comments:
Post a Comment