വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30നു വെട്ടിക്കാട്ടുമുക്ക് പാലത്തിനുസമീപം അയൽക്കാരനായ എട്ടാം ക്ലാസ് വിദ്യാർഥി അൽ അമീനും ബന്ധു ഷൈജുവിനുമൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. മണൽകയത്തിൽ മുങ്ങിത്താണ ഇരുവരെയും രക്ഷിക്കാൻ സുഹൃത്തുക്കളും നാട്ടുകാരും ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
ഒരാളുടെ മൃതദേഹം 3.45നും മറ്റൊരാളുടെ 4.30നു കണ്ടെത്തി. സന്ദീപ് പൂത്തോട്ട കെപിഎംഎച്ച് എസിലും സൗരവ് തലയോലപ്പറന്പ് ബോയിസ് ഹയർ സെക്കൻഡറി സ്കൂളിലും പ്ലസ് ടുവിൽ പഠിക്കുന്നു. തലയോലപ്പറന്പ് ഐസിഎം കംപ്യൂട്ടർ സെന്ററിൽ വിദ്യാർഥിയായ സച്ചിൻ സഹോദരനാണ്. പിതാവ് അനിൽ കുമാർ സെക്യൂരിറ്റി ജീവനക്കാരനാണ്. മാതാവ് റീന തലയോലപ്പറന്പ് ഡിബി കോളജ് ജീവനക്കാരിയാണ്.
റീനയുടെ ജോലി പരിഗണി ച്ചാണ് ഇവർ വെട്ടിക്കാട്ടുമുക്കിൽ താമസിക്കുന്നത്. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
No comments:
Post a Comment