Latest News

തമിഴ‌്നാട്ടിൽ സെപ‌്റ്റിക‌് ടാങ്ക‌് വൃത്തിയാക്കുന്നതിനിടെ ആറു തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു

ചെന്നൈ: തമിഴ‌്നാട്ടിൽ സെപ‌്റ്റിക‌് ടാങ്ക‌് വൃത്തിയാക്കുന്നതിനിടെ ആറു തൊഴിലാളികൾ മരിച്ചു. കാഞ്ചിപുരം ജില്ലയിലെ നെമിലിയിലെ സ്വകാര്യ അപ്പാർട‌്മെന്റിലാണ‌് സംഭവം. വിഷവാതകം ശ്വസിച്ചാണ‌് മരണം.[www.malabarflash.com]

മരിച്ചവരിൽ മൂന്ന് പേർ ഒരേ കുടുംബത്തിലുള്ളവരാണ്. ആറ് പേരും സെപ്റ്റിക് ടാങ്കിലിറങ്ങി വൃത്തിയാക്കുകയായിരുന്നു. നിയമം ശക‌്തമായിട്ടും തൊഴിലാളികളെ കൊണ്ട‌് സെപ്റ്റിക് ടാങ്ക്‌ ശുചീകരണം നടത്തിച്ചതിൽ വൻപ്രതിഷേധമാണ് തമിഴ്‍നാട്ടിൽ ഉയരുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

2018 സെപ്റ്റംബറിൽ തമിഴ്‍നാട്ടിലെ ഹൊസൂരിൽ സമാനമായ രീതിയിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ട് പേർ ശ്വാസം മുട്ടി മരിച്ചിരുന്നു. മനുഷ്യരെ ഉപയോഗിച്ച് ടാങ്ക് വൃത്തിയാക്കുന്നത് നിരോധിച്ചതാണ്.എന്നിട്ടും തമിഴ്‍നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മനുഷ്യരെക്കൊണ്ട് ഇത്തരം ശുചീകരണപ്രവൃത്തികൾ ചെയ്യിക്കുന്നത് വ്യാപകമാണ്. 

പല തവണ ഇത്തരം ദുരന്തങ്ങൾ സംസ്ഥാനത്ത് ആവർത്തിച്ചിട്ടും ഇത് തടയാൻ സർക്കാർ ഒരു നടപടികളും എടുക്കാറില്ല. ജാതിവ്യവസ്ഥ വളരെ ശക്തമായ തമിഴ്‍നാട്ടിലെ ഉൾഗ്രാമങ്ങളിൽ ദളിത് സമുദായങ്ങളിൽപ്പെട്ടവരെക്കൊണ്ടാണ് ഇത്തരം ജോലികൾ ചെയ്യിക്കുന്നത്.

മനുഷ്യരെ കൊണ്ട‌് ഇത്തരം ശുചീകരണപ്രവൃത്തി ചെയ്യിപ്പിച്ചാൽ കനത്ത ശിക്ഷ ലഭിക്കും. ഈ വിഭാഗം തൊഴിലാളികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികളും നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.