ബേക്കല്‍: റെയില്‍വേ ട്രാക്കിലേക്ക് കയറിയ ആടുകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ തീവണ്ടി തട്ടി ഗുരതരമായി പരിക്കേററ യുവതി മരിച്ചു. ബേക്കല്‍ കമാം പാലത്തിനു സമീപത്തെ പരേതനായ അബ്ബാസിന്റെ മകള്‍ ബീവി (38)യാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ പരിയാരം മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ചത്.[www.malabarflash.com]
കഴിഞ്ഞ ജനുവരി 24 ന് രാവിലെ ബേക്കല്‍ കമാം പാലത്തിനു സമീപത്ത് വെച്ചായിരുന്നു അപകടമുണ്ടായത്.
ആടുകളെ വളര്‍ത്തി ഉപജീവനം കഴിച്ചു പോവുകയായിരുന്ന ബീവിയുടെ 3 ആടുകള്‍ റെയില്‍വേ ട്രാക്കിലേക്ക് കയറുന്നതിനിടെ തീവണ്ടി വരുന്നത് കണ്ട് ആടുകളെ രക്ഷിക്കാന്‍ ശ്രമിച്ച ബീവി തീവണ്ടി തട്ടി തെറിച്ചു വീഴുകയായിരുന്നു.
ഒരു മാസത്തിലധികമായി പരിയാരത്ത് ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു.
പരേതയ ആയിഷയാണ് മാതാവ്. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി (ടാക്‌സി ഡ്രൈവര്‍ ബേക്കല്‍), മൊയ്തു, റസാഖ്, അബ്ദുല്ല, സാജിദ്, ഹംസ, ഷമീമ.
മയ്യിത്ത് നിസ്‌കാരം വെളളിയാഴ്ച രാവിലെ 10 മണിക്ക് ബേക്കല്‍ ഹൈദ്രോസ് ജുമാ മസ്ജിദില്‍
No comments:
Post a Comment