Latest News

കഴുത്തില്‍ ഷാള്‍ കുരുങ്ങി ഒന്‍പത് വയസുകാരന്‍ മരിച്ചു

തൃക്കരിപ്പൂര്‍: വീട്ടിനകത്ത് കളിക്കുന്നതിനിടയില്‍ ഷാള്‍ അബത്തില്‍ കഴുത്തില്‍ കുരുങ്ങി ഒന്‍പത് വയസുകാരന്‍ മരണപ്പെട്ടു. പ്രമുഖ ആധ്യാത്മിക പ്രഭാഷകനും തൃക്കരിപ്പൂര്‍ ഗവ. വിഎച്ച്എസിലെ അധ്യാപകനുമായ തങ്കയത്തെ കെ ശ്രീനിവാസന്‍-ഷീബ ദമ്പതികളുടെ മകന്‍ ദേവദര്‍ശന്‍(9)ആണ് മരിച്ചത്.[www.malabarflash.com] 

വെളളിയാഴ്ച  രാത്രി വീട്ടിനകത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടിയുടെ കഴുത്തില്‍ അബദ്ധത്തില്‍ ഷാള്‍ കുരുങ്ങുകയായിരുന്നു. ഉടന്‍ തന്നെ മാതാപിതാക്കളും അയല്‍ക്കാരും കുട്ടിയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്കെത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് എയുപി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ചന്തേര എസ്‌ഐ കെ ലക്ഷ്മണന്‍ ഇന്‍ക്വസ്റ്റ് നടത്തി പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് സ്‌കൂളിലും തങ്കയം നവജീവന്‍ ക്ലബിലും പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് വീട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം തങ്കയം പൊതു ശ്മശാനത്തില്‍ സംസ്‌കരിച്ചു. 

സഹപാഠികളും സ്‌കൂളിലെ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയത്. 

ദേവദര്‍ശന്റെ മരണവാര്‍ത്ത തൃക്കരിപ്പൂര്‍ ഗ്രാമത്തെ കടുത്ത ദുഃഖത്തിലാഴ്ത്തി. രാത്രി തന്നെ മരണം സംഭവിച്ചുവെങ്കിലും നാട്ടുകാരിലേറെയും രാവിലെയോടെയാണ് വിവരമറിഞ്ഞത്. എന്നാല്‍ ആദ്യമൊന്നും വാര്‍ത്ത വിശ്വസിക്കാന്‍ ആളുകള്‍ക്ക് കഴിഞ്ഞില്ല. എന്നാല്‍ യാഥാര്‍ത്ഥ്യമാണെന്നറിഞ്ഞതോടെ ദുഖമടക്കാനാവാതെ ആളുകള്‍ വിങ്ങിപ്പൊട്ടുകയായിരുന്നു. 

തൃക്കരിപ്പൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അനുവദ്യയാണ് സഹോദരി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.