Latest News

ടാറ്റയുടെ 2019 ഹെക്സ വിപണിയില്‍; വില 12.99 ലക്ഷം

പുതിയ മോഡലുമായി ടാറ്റ വിപണിയില്‍. പ്രിമിയം ക്രോസോവറായ ഹെക്‌സയുടെ രൂപമാറ്റം വരുത്തിയ മോഡലാണ് ടാറ്റ പുറത്തിറക്കിയിരിക്കുന്നത്. 2019 ഹെക്‌സയുടെ ഡല്‍ഹി ഷോറൂം വില 12.99 ലക്ഷമാണ്.[www.malabarflash.com]

ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍, ഓള്‍ വീല്‍ ഡ്രൈവ് ലേ ഔട്ട് വകഭേദങ്ങളില്‍ ഡയമണ്ട് കട്ട് അലോയ് വീലും, രൂപമാറ്റം വരുത്തിയ ഹെക്‌സയില്‍ ടാറ്റ മോട്ടോഴ്‌സ് ലഭ്യമാക്കുന്നു. ചാര്‍ക്കോള്‍ ഗ്രേ നിറമുള്ള അലോയ് വീലുകളാണ് മാനുവല്‍ ട്രാന്‍സ്മിഷന്‍ പതിപ്പുകളിലുളളത്.വ്യത്യസ്ത നിറത്തിലുള്ള അലോയ് വീലും ഇരട്ട വര്‍ണ റൂഫ് സാധ്യതകളുമൊക്കെ ചേര്‍ന്ന് ഒരു ഇംപാക്ട് ഡിസൈന്‍ ശൈലിയിലാണ് ഹെക്‌സയുടെ പരിഷ്‌കരിച്ച മോഡല്‍ ടാറ്റ വിപണിയില്‍ ഇറക്കിയിരിക്കുന്നത്.

പുതുതലമുറ സാങ്കേതികവിദ്യയായ ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി സഹിതമുള്ള, ഹര്‍മാന്‍ നിര്‍മിത ഏഴ് ഇഞ്ച് ടച് സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനമാണ് ടാറ്റയുടെ പുതിയ മോഡലില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതേ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനങ്ങള്‍ ഹെക്‌സയുടെ എല്ലാ വകഭേദത്തിലും ലഭ്യമാകുമെന്നാണ് ടാറ്റ പറയുന്നത്. അഞ്ചു നിറങ്ങളിലാണ് 2019 ഹെക്‌സ വിപണിയില്‍ എത്തുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.