Latest News

പോപ്പ് അപ്പ് സെല്‍ഫി ക്യാമറയുമായി വി15 പ്രോ വിപണിയില്‍

വിവോയുടെ പുതിയ മോഡല്‍ വി15 പ്രോ വിപണിയിലെത്തുന്നു. പോപ്പ് അപ്പ് സെല്‍ഫി ക്യാമറയാണ് പുതിയ വി15 പ്രോയുടെ പ്രത്യേകത. ആദ്യമായി സ്മാര്‍ട്ഫോണില്‍ ഈ സംവിധാനം കൊണ്ടു വരുന്നത് വിവോയാണ്.[www.malabarflash.com]

ഐ ട്രിപ്പിള്‍ റിയര്‍ ക്യാമറ, ഇന്‍ ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ്സ്‌ കാനിങ് ടെക്നോളജി, 6 39ഇഞ്ച് സൂപ്പര്‍ അമോലെഡ് അള്‍ട്രാ ഫുള്‍ വ്യൂ ഡിസ്പ്ലേ എന്നിവയാണ് മറ്റു പ്രത്യേകതകള്‍.

91.64ശതമാനമാണ് ഡിസ്‌പ്ലേയുടെ അനുപാതം.6ജിബി റാം, 128ജിബി മെമ്മറി, 675എഐഇ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ ഒക്റ്റാകോര്‍ പ്രൊസസര്‍, 6ജിബി റാം, 128 ജിബി സ്റ്റോറേജ്, ആന്‍ഡ്രോയിഡ് 9.0 അടിസ്ഥാമാനാക്കിയ ഫണ്‍ടച്ച് ഒഎസ് 9ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവ ഫോണിന് കരുത്തു നല്‍കുന്നു.

ബജാജ് ഫിനാന്‍സില്‍ 12മാസം വരെ നോ കോസ്റ്റ് ഇ എം ഐ , എച്ച് ഡി എഫ്സി ക്രെഡിറ്റ് /ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ 5ശതമാനം ക്യാഷ് ബാക്ക് ഓഫറും 2019 മാര്‍ച്ച് 20വരെ 199രൂപക്ക് ഒരുതവണ സ്‌ക്രീന്‍ റീപ്ലേസ്മെന്റ്, പഴയ ഫോണുകള്‍ക്ക് 10,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറുകള്‍,ഐഡിഎഫ്‌സി മുഖേന എട്ട് മാസത്തേക്ക് പൂജ്യം ഡൗണ്‍പേയ്മെന്റില്‍ തവണ വ്യവസ്ഥ തുടങ്ങിയ ആനുകൂല്യങ്ങളും ലഭ്യമാണ്.

എഐ 48മില്യണ്‍ കോഡ് പിക്സല്‍ സെന്‍സറോഡുകൂടിയ 2എംപി പോപ്പ് അപ്പ് സെല്‍ഫി ക്യാമറ,ട്രിപ്പിള്‍ റിയര്‍ ക്യാമറയും 3700 എംഎഎച്ച് ബാറ്ററിയുമുളള ഫോണ്‍ മാര്‍ച്ച് ആറോടെ വിപണിയിലെത്തും. 28,990 രൂപ വിലയുളള ഫോണ്‍ വിവോ ഇ സ്റ്റോര്‍,ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ സ്റ്റോറുകളിലുടെ ഉപഭോക്താക്കളില്‍ എത്തും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.