Latest News

റോഡിലെ ആഢംബര കൊട്ടാരം ഇന്ത്യയിലേക്ക് വരുന്നു

ടൊയോട്ടയുടെ ഇന്നോവ കാറിന് പ്രിയം ഏറെയാണ്. വലിപ്പവും ഓടിക്കുവാനുള്ള സുഖവും തന്നെയാണ് ആളുകളുടെ പ്രിയമുള്ള കാര്‍ ആക്കി ഇന്നോവയെ മാറ്റിയത്. എന്നാല്‍ ഇന്നോവയെ കൂടാതെ, വലുപ്പമുള്ള കൂടുതല്‍ കാറുകള്‍ വിപണിയിലെത്തിക്കുകയാണ് ജപ്പാന്‍ നിര്‍മ്മാതാക്കളായ ടൊയോട്ട.[www.malabarflash.com]

ആല്‍ഫാര്‍ഡ്, ഹയേസ് എംപിവികളെ ഇങ്ങോട്ടു കൊണ്ടു വരുമെന്നാണ് ജാപ്പനീസ് നിര്‍മ്മാതാക്കള്‍ പറയുന്നത്. അടുത്തവര്‍ഷം പുതിയ ആല്‍ഫാര്‍ഡ്, ഹയേസ് മോഡലുകള്‍ ഇന്ത്യന്‍ വിപണി കീഴടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എംപിവി ശ്രേണിയില്‍ ആവശ്യക്കാര്‍ കൂടുന്നത് തന്നെയാണ് ഇത്തരത്തിലൊരു തീരുമാനം കമ്പനി എടുക്കാന്‍ കാരണം.

കമ്പനിയുടെ ഉയര്‍ന്ന ബിസിനസ് ക്ലാസ് യാത്രകള്‍ക്കായുള്ള വാഹനം എന്ന നിലയിലാണ് ആല്‍ഫാര്‍ഡ്, ഹയേസ് മോഡലുകള്‍ ശ്രദ്ധേയമാകുന്നത്. നേരത്തെ 2018 എക്‌സ്‌പോയില്‍ ആല്‍ഫാര്‍ഡിനെ കമ്പനി അവതരിപ്പിച്ചിരുന്നു.

രണ്ട് പെട്രോള്‍ എഞ്ചിന്‍ പതിപ്പുകളിലും ഒരു ഹൈബ്രിഡ് പരിവേഷത്തിലുമാണ് രാജ്യാന്തര വിപണികളില്‍ ആല്‍ഫാര്‍ഡ് എത്തുന്നത്. 179 ബിഎച്ച്പി കരുത്തും 2.5 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍, മോഡല്‍ ഉത്പാദിപ്പിക്കുന്നതാണ്. വൈദ്യുത മോട്ടോര്‍ പിന്തുണയോടെ 2.5 ലിറ്റര്‍ നാലു സിലിണ്ടര്‍ എഞ്ചിന്‍ പരിവേഷത്തിലായിരിക്കും ആല്‍ഫാര്‍ഡ് ഹൈബ്രിഡ് എത്തുക.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.