Latest News

യുപിയിൽ ചെരിപ്പൂരി തമ്മിലടിച്ച് ബിജെപി എംപിയും എംഎൽഎയും

ലക്നൗ: ശിലാഫലകത്തിൽ പേരില്ലാത്തതിനെ ചൊല്ലി ഉത്തർപ്രദേശിൽ ബിജെപിയുടെ എംപിയും എംഎല്‍എയും തമ്മിൽ പൊതുജനമധ്യത്തിൽ തമ്മിലടി. ചെരുപ്പൂരി അടിയിലും അസഭ്യവർഷത്തിലുമാണു സംഭവം കലാശിച്ചത്. പ്രാദേശിക റോഡ് നിർമാണത്തിന്റെ ശിലാഫലകമാണു ജനപ്രതിനിധികളെ പ്രകോപിപ്പിച്ചത്.[www.malabarflash.com]

സാന്‍റ് കബീര്‍ നഗറിലെ എംപി ശരദ് ത്രിപാദിയും മെന്ദ്‌വാൾ‌ എംഎൽഎ രാകേഷ് സിങ് ബാഗലുമാണു പാർട്ടിക്കു നാണക്കേടുണ്ടാക്കി തമ്മിലടിച്ചത്. തന്റെ പേര് ശിലാഫലകത്തിൽ ചേർക്കാതിരുന്നത് എന്താണെന്നു ചോദിച്ചു ശരദ് ത്രിപാദിയാണു തർക്കം തുടങ്ങിയത്.

സംസാരിക്കുന്നതിനിടെ എംപി ചെരുപ്പൂരി ആദ്യം അടിച്ചു. രാകേഷ് സിങ് ചെരുപ്പുകൊണ്ടു തിരിച്ചടിച്ചു. അടി മുറുകിയതോടെ പൊലീസ് ഉദ്യോഗസ്ഥരും മറ്റു നേതാക്കളും ചേര്‍ന്നാണ് ഇരുവരെയും പിടിച്ചുമാറ്റി ശാന്തരാക്കിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.