Latest News

ഇന്നോവ ക്രിസ്റ്റ ജി പ്ലസ് ഇന്ത്യന്‍ വിപണിയില്‍

ടൊയോട്ടയുടെ പുതിയ ഇന്നോവ ക്രിസ്റ്റ ജി പ്ലസ് മോഡല്‍ വിപണിയില്‍. ഇന്നോവ ക്രിസ്റ്റയുടെ പുതിയ മോഡലാണ് ക്രിസ്റ്റ ജി പ്ലസ് .ടൊയോട്ട ഇന്നോവ ക്രിസ്റ്റ ജി മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത് ടാക്‌സി വിപണി മാത്രം ലക്ഷ്യമിട്ടുകൊണ്ടാണ്.ഏഴു സീറ്റുളള ജി പ്ലസിന്റെ വില 15.57 ലക്ഷം രൂപയാണ്. എട്ട് സീറ്റുള്ള ജി പ്ലസിന് 15.62 ലക്ഷം രൂപയുമണ്.[www.malabarflash.com]

ജിഎക്‌സിനെക്കാളും 38,000 രൂപ ഇന്നോവ ക്രിസ്റ്റ ജി പ്ലസിന് കുറവാണ്. ഇന്നോവ ക്രിസ്റ്റയുടെ ആദ്യ വകഭേദം ആയതുകൊണ്ട് അടിസ്ഥാന സൗകര്യങ്ങളും സംവിധാനങ്ങളും മാത്രമെ ജി പ്ലസ് മോഡലില്‍ ഉളളൂ.മറ്റു ഇന്നോവ മോഡലുകളില്‍ ഉളള ഓഡിയോ സംവിധാനം,രണ്ടാംനിര സീറ്റുകളിലെ സെന്‍ട്രല്‍ ആംറെസ്റ്റ്, പിന്‍ ഡീഫോഗര്‍ മുതലായ ക്രമീകരണങ്ങളൊന്നും ജി പ്ലസിലില്ല. ജി പ്ലസ് മോഡലിലെ അലോയ് വീലുകളുടെ വലുപ്പം 16 ഇഞ്ചാണ്.

സ്‌പോയിലര്‍, മാനുവല്‍ എസി വെന്റുകള്‍, ഫാബ്രിക് നിര്‍മ്മിത അപ്‌ഹോള്‍സ്റ്ററി എന്നിവയാണ് പുതിയ ഇന്നോവ ക്രിസ്റ്റ ജി പ്ലസ് മോഡലിന്റെ പ്രത്യേകതകള്‍. ജി പ്ലസിന്റെ എഞ്ചിനില്‍ മാറ്റങ്ങളൊന്നുമില്ല. 2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ തന്നെയാണ് പുതിയ മോഡലിലും ഉളളത്. എഞ്ചിന് 150 കരുത്തും 343 എന്‍എംടോര്‍ക്ക് പരമാവധി സൃഷ്ടിക്കാനാവും. പിന്‍ ക്യാമറ/സെന്‍സര്‍, ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്‌ട്രോണിക്ക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, മുന്‍ എയര്‍ബാഗുകള്‍, ഇന്‍സോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സംവിധാനം തുടങ്ങിയവ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തും.ക്രിസ്റ്റ ജി പ്ലസ് മോഡല്‍
റെഡ്, പേള്‍ വൈറ്റ് നിറങ്ങളില്‍ ഒഴികെ ബാക്കി എല്ലാ നിറങ്ങളിലും അണിനിരക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.