ന്യൂഡല്‍ഹി: വിവാഹസല്‍ക്കാരത്തിനിടെ പാട്ട് വയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് യുവതി വെടിയേറ്റു മരിച്ചു. ഡല്‍ഹിയിലെ മംഗല്‍പുരിയിലാണ് സംഭവം.[www.malabarflash.com]
സഹോദരന്റെ മകന്റെ വിവാഹപാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ സുനിത (32) യാണ് കൊല്ലപ്പെട്ടത്. വിവാഹപാര്‍ട്ടിയ്ക്കിടെ പാട്ടിനെചൊല്ലി സുനിതയുടെ ഭര്‍ത്താവും മറ്റ് രണ്ടുപേരുമായി തര്‍ക്കമുണ്ടായി. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍സംഘത്തിലെ ഒരാള്‍ തോക്കെടുത്ത് വെടിയുതിര്‍ത്തു.

ഭര്‍ത്താവിനു നേരെയാണ് വെടിയുതിര്‍ത്തതെങ്കിലും ഇദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സുനിതയ്ക്ക് വെടിയേല്‍ക്കുകയായിരുന്നു. ഉടന്‍തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വെടിയുതിര്‍ത്ത ശേഷം ഓടി രക്ഷപ്പെട്ട സന്ദീപ് ആകാശ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

No comments:
Post a Comment