Latest News

രാജ്‌മോഹൻ ഉണ്ണിത്താന്റെ തെരുഞ്ഞെടുപ്പ് വിജയത്തിന് കെ എം സി സി തെരുഞ്ഞെടുപ്പ് ഗാനം പുറത്തിറക്കി

ദുബൈ: ദുബൈ കാസര്‍കോട്‌ ലോകസഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി രാജ് മോഹൻ ഉണ്ണിത്താന്റെ ഭൂരിപക്ഷത്തോടെയുള്ള വിജയത്തിന് വേണ്ടി ദുബൈ കെ.എം.സി.സി കാസര്‍കോട്‌ ജില്ലാ കമ്മിറ്റി ഫാസിസത്തിന്റെ കരങ്ങളിൽ നിന്ന് മതേതര ജനാധിപത്യം പുനഃസ്ഥാപിക്കാൻ കൈപ്പത്തിക്ക് ഒരു വോട്ട് എന്ന പ്രമേയത്തിൽ നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി തെരുഞ്ഞെടുപ്പ് ഗാനം പുറത്തിറക്കി.[www.malabarflash.com]

അൽ ബറാഹ കെഎം സി സി ആസ്ഥാനത്തു നടന്ന യു ഡി എഫ് കാസറഗോഡ് ലോകസഭാ മണ്ഡലം തെരഞ്ഞടുപ്പ് കൺവെൻഷനിൽ വെച്ച് എളേറ്റിൽ ഇബ്രാഹിം എൻ ആർ മാഹിൻ നൽകി പ്രകാശനം ചെയ്തു
കെ എം സി സി ഉപദേശക സമിതി വൈസ് ചെയർമാനും പ്രമുഖ വ്യവസായിയുമായ യഹ്യ തളങ്ങര രചന നിർവഹിച്ചു കണ്ണൂർ ഷെരീഫാണ് ഗാനം ആലപിച്ചത്

അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു എൻ ആർ മാഹിൻ ദുബായ് ഹുസൈനാര് ഹാജി എടച്ചാക്കൈ , മുസ്തഫ വേങ്ങര ഹംസ തോട്ടി ബി എ നാസർ സി പി ജലീൽ , അഡ്വ ഇബ്രാഹിം ഖലീൽ = നൗഷാദ് കന്യപ്പാടി ,ഇൻകാസ് കാസറഗോഡ് മുനീർ കുമ്പള, ഭാരവാഹികളായ മഹ്മൂദ് ഹാജി പൈവളിഗെ, സി.എച്ച് നൂറദ്ധീന്‍ കാഞ്ഞങ്ങാട്, ഇ.ബി.അഹമദ് ചെടേക്കാല്‍, റഷീദ് ഹാജി കല്ലിങ്കല്‍, സലീം ചേരങ്കൈ, യൂസഫ് മുക്കൂട്, മഞ്ചേശ്വരം, ഹസൈനാര്‍ ബീജന്തടുക്ക, അശ്രഫ് പാവൂര്‍ മഞ്ചേശ്വരം, കെ പി അബ്ബാസ് കളനാട് താജുദ്ദീൻ പൈക, ഹനീഫ് കുമ്പള, അഹ്മദ് കുഞ്ഞി നീലേശ്വരം, ഹസീബ് മൊഗ്രാൽ, സജി ബേക്കൽ, അയ്യൂബ് ഉറുമി, ഫൈസൽ പട്ടേൽ, ഇസ്മായിൽ നാലാംവാതുക്കൽ, ഹനീഫ് ബാവ, ഒ ട്ടി മുനീർ, ഷെബീർ കീഴുർ, ഷാജഹാൻ കാഞ്ഞങ്ങാട്,  ഷബീർ തൃക്കരിപ്പൂർ, ഇബ്രാഹിം ബേരികെ, സിദ്ദീഖ് ചൗക്കി, ബഷീർ സി എ, ശരീഫ് ചന്ദേര,  സുബൈർ കുബണൂർ, ആരിഫ് ചെരുമ്പ, കരീം മൊഗർ, മുനീഫ് ബദിയടുക്ക, ഷുഹൈൽ കോപ്പ, അബ്ദുല്ല ബെളിഞ്ച, എം എസ് ഹമീദ് ഗോളിയടുക്ക, ഹസ്കർ ചൂരി, കാലിദ് മായിപ്പാടി, നജീബ് പീടികയിൽ, ഷകീൽ എരിയാൽ തുടങ്ങിയവര്‍ സംബന്ധിച്ചു അഫ്സൽ മെട്ടമ്മൽ നന്ദി പറഞ്ഞു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.