Latest News

ബഹുസ്വരതക്കു നേരെയുള്ള നീക്കങ്ങളെ ചെറുക്കണം; എസ് വൈ എസ് നവോത്ഥാന സമ്മേളനം

കാഞ്ഞങ്ങാട്: നാടിന്റെ ബഹുസ്വരതക്കു നേരെ നടക്കുന്ന ഏതു നീക്കങ്ങളെയും എല്ലാ മത വിഭാഗങ്ങളും ഒറ്റക്കെട്ടായി ചെറുക്കണമെന്ന് കാഞ്ഞങ്ങാട് ബേക്കല്‍ ഇന്റര്‍ നാഷണില്‍ സമാപിച്ച എസ് വൈ എസ് നവോത്ഥാന സമ്മേളനം ആഹ്വാനം ചെയ്തു.[www.malabarflash.com] 

മത വിശ്വസികള്‍ തമ്മില്‍ വളരെ ഐക്യത്തോടെ നീങ്ങിയ ചരിത്രമാണ് രാജ്യത്തിന്റേത്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി മതത്തെ ദുരുപയോഗിക്കുന്നവരാണ് സമൂഹങ്ങള്‍ക്കിടയില്‍ ഭിന്നതയുടെ വിത്തു പാകുന്നത്. മതത്തിന്റെ പൈതൃകങ്ങളെ തകര്‍ത്തെറിഞ്ഞ മതരാഷ്ട്രീയവാദികളും മതയുക്തിവാദികളും ബഹുസ്വരതയെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. നാടിന്റെ പൈതൃക വീണ്ടെടുപ്പിനുള്ള ജാഗ്രതയാണ് വിശ്വാസികള്‍ക്കുണ്ടാവേണ്ടത് സമ്മേളനം ആവശ്യപ്പെട്ടു.

കാസര്‍കോട് ജില്ലാ എസ് വൈ എസ് പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ കാഞ്ഞങ്ങാട് നഗര സഭാ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു.

കേരള മുസ്ലിം നവോത്ഥാനം എന്ന വിഷയത്തില്‍ സിറാജ് എഡിറ്റര്‍ മുസ്ഥപ പി എറയ്ക്കലും കപട നവോത്ഥാനം ബാക്കി വെച്ച്ത് എന്ന വിഷയത്തില്‍ അബ്ദുല്‍ റഹ്മാന്‍ മദനി പടന്നയും ക്ലാസ്സെടുത്തു. അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, പാത്തൂര്‍ മുഹമ്മദ് സഖാഫി, ബശീര്‍ പുളിക്കൂര്‍, ഡോ അബ്ദുല്ല കാഞ്ഞങ്ങാട്, വി സി അബ്ദുല്ല സഅദി പ്രസംഗിച്ചു.

എസ് വൈ എസ് ജില്ലാ സാംസ്‌കാരിക സെക്രട്ടറി അശ്‌റഫ് കരിപ്പൊടി സ്വാഗതവും കാഞ്ഞങ്ങാട് സോണ്‍ പ്രസിഡന്റ് അശ്രഫ് സുഹ്‌രി പരപ്പ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.