വ്യക്തിതാത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി നേതാക്കൾ രാഷ്ട്രീയത്തിലിറങ്ങുന്നതു ചെറുപ്പം മുതൽ ഞാൻ കാണുന്നുണ്ട്. ആവശ്യക്കാരെ സഹായിക്കാൻ ആരും തയാറല്ല. ഈ പരന്പര്യം അവസാനിപ്പിക്കണം. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള പണം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ വൃക്ക വിൽക്കാനും ഞാൻ മടിക്കില്ല- സുകുർ പറഞ്ഞു.
കുറച്ചു വർഷങ്ങൾക്കു മുന്പ്, ഷിബാലി നദിക്കു പുറമേ മുള കൊണ്ടു പാലം നിർമിക്കാൻ പണം കണ്ടെത്തുന്നതിനായി തന്റെ ഭൂമിയുടെ ഒരു ഭാഗം വിറ്റും സുകുർ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. സൗജന്യമായി കടത്തുകാരന്റെ ജോലിയും ചെയ്തിരുന്നു. നിലവിൽ സുകുറിനു തൊഴിലില്ല.
ആസാമിൽ മൂന്നു ഘട്ടങ്ങളിലായാണു തെരഞ്ഞെടുപ്പ് നടത്തുന്നത്. ഏപ്രിൽ 11,18, 23 തിയതികളിലാണു തെരഞ്ഞെടുപ്പ്.
No comments:
Post a Comment