Latest News

മർച്ചൻറ് നേവി യൂത്ത് വിംഗിന്റെ പത്താം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി

ഉദുമ: പത്ത് വർഷം പൂർത്തീകരിക്കുന്ന കാസർഗോഡ് ജില്ലയിലെ കപ്പൽ ജീവനക്കാരുടെ യുവജന കൂട്ടായ്മയായ മർച്ചന്റ് നേവി യൂത്ത് വിംഗിന്റെ ദശവാർഷികാഘോഷങ്ങൾക്ക് തുടക്കമായി.[www.malabarflash.com] 

പത്ത് പരിപാടികളോടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളാണ് സംഘടിപ്പിക്കുന്നത്. ആഘോഷങ്ങളുടെ ഉദ്ഘാടനം നാഷണൽ മരിടൈം ഡെ ആയ ഏപ്രിൽ 5 ന് പാലക്കുന്ന് വ്യാപാരഭവനിൽ ഉദുമ പഞ്ചായത്ത് പ്രസിഡൻറ് കെ.എ.മുഹമ്മദലി നിർവ്വഹിച്ചു.

ഉദ്ഘാടനത്തിന്റെ ഭാഗമായി മെഡിക്കൽ ക്യാമ്പ്, ആദരിക്കൽ, അനുമോദന ചടങ്ങുകൾ സംഘടിപ്പിച്ചു. ഹെൽപ്പ് ഹിയറിംഗ് കെയർ അരിയാസം ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സൗജന്യ കേൾവി - സംസാര വൈകല്യ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തകനായ സായ് റാം ഗോപാല കൃഷ്ണ ഭട്ടിനെ ആദരിച്ചു.

വിശിഷ്ഠ സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹരായ ഡി.വൈ.എസ്.പി.മാരായ, പി.ബാലകഷ്ണൻ നായർ, ഡോ: വി.ബാലകൃഷ്ണൻ എന്നിവർക്ക് അനുമോദനം നൽകി.

മർച്ചന്റ് നേവി ക്ലബ് രക്ഷാധികാരി വി.കരുണാകരൻ മംഗലാപുരം മുഖ്യാതിഥിയായി.രാജേന്ദ്രൻ കണിയാമ്പാടി അദ്ധ്യക്ഷത വഹിച്ചു.

സുജിത് ബാലകൃഷ്ണൻ, ക്യാപ്റ്റൻ ബാലൻ മുല്ലച്ചേരി, പാലക്കുന്നിൽ കുട്ടി, വന്ദന അരവിന്ദൻ എന്നിവർ സംസാരിച്ചു.

സന്തോഷ് ഞെക്ലി സ്വാഗതവും രാജേന്ദ്രൻ മുദിയക്കാൽ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.