കാഞ്ഞങ്ങാട് : മലയാളം ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി വാര്‍ത്ത അവതാരകയായി ട്രാന്‍സ്‌ജെന്‍ഡര്‍. ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സംഘടനയായ ക്ഷേമയുടെ ജില്ലാ പ്രസിഡന്റ് കൂടിയായ ഇഷ കിശോറാണ് കാഞ്ഞങ്ങാട് സിറ്റി ചാനലിലൂടെ വാര്‍ത്ത അവതരണവുമായി രംഗത്തെത്തി ചരിത്രമായത്.[www.malabarflash.com]
ഡി വൈ എഫ് ഐ ഹൊസ്ദുര്‍ഗ്ഗ് ഈസ്റ്റ് കമ്മറ്റി ജോ: സെക്രട്ടറിയും, കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മറ്റി അംഗവുമാണ് ഇഷ. 13 ലക്ഷത്തില്‍പ്പരം വോട്ടര്‍മാരുള്ള കാസര്‍കോട് ലോകസഭാ മണ്ഡലത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന് രേഖപെടുത്തി വോട്ടവകാശമുള്ള ഏക വ്യക്തി എന്ന ബഹുമതിയും ഇഷയക്ക് സ്വന്തമാണ്.
ഇനി മുതല്‍ എല്ലാ ചൊവ്വാഴ്ചകളിലെയും സിറ്റി വാര്‍ത്ത വായിക്കുക ഇഷ കിഷോറാണ്.
No comments:
Post a Comment