Latest News

ശ്രീലങ്കയിലെ സ്ഫോടനത്തിൽ മരിച്ച മലയാളി കാസര്‍കോട് സ്വദേശിനി; കൊളംബോയിലെത്തിയത് ബന്ധുവിനെ കാണാന്‍

കൊളംബോ: ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരിൽ മലയാളിയും. കാസർകോട് മൊഗ്രാൽ പുത്തൂർ സ്വദേശി പി എസ് റസീന (61) ആണ് മരിച്ചത്. [www.malabarflash.com]

ഞായറാഴ്ച രാവിലെ ശ്രീലങ്കയിലെ കൊളംബോ എയര്‍പോര്‍ട്ടിന് 20 കിലോ മീറ്റര്‍ അകലെയുള്ള ഷാങ്ഹായ് റെസ്റ്റോറന്റില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മൊഗ്രാല്‍ പുത്തൂര്‍ ആസാദ് നഗര്‍ സ്വദേശിയും മംഗളൂരുവില്‍ താമസക്കാരിയുമായ ഖാദര്‍ കുക്കാടിയുടെ ഭാര്യ പി എസ് റസീന (61) ആണ് കൊല്ലപ്പെട്ടത്.

10 ദിവസം മുമ്പാണ് അവധിക്കാലാഘോഷത്തിനായി ഭര്‍ത്താവ് ഖാദറിനൊപ്പം റസീന ശ്രീലങ്കയിലേക്ക് പോയത്. ഇവരുടെ സഹോദരന്‍ ബഷീര്‍ ശ്രീലങ്കയില്‍ ബിസിനസുകാരനാണ്. ബഷീറിനടുക്കലേക്കാണ് ഇവര്‍ പോയത്. അവധി ആഘോഷത്തിന് ശേഷം ഭര്‍ത്താവ് ഖാദര്‍ രാവിലെയോടെ ദുബൈയിലേക്ക് പോയിരുന്നു. റസീന പിന്നീട് കൊളംബോയിലെ ബന്ധുവീട്ടിലേക്ക് പോകാന്‍ ഇരിക്കുകയായിരുന്നു. ഇതിനിടയിലാണ് ഞായറാഴ്ച ഹോട്ടലില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനമുണ്ടായ റെസ്റ്റോറന്റില്‍ റസീന രാവിലെ ഭക്ഷണം കഴിച്ചിരുന്നതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരുന്നു.
ഇവരുടെ മക്കളായ ഖാന്‍ഫറും ഫറയും അമേരിക്കയിലാണ്. 

ഭര്‍ത്താവിനോടെപ്പം ഇടയ്ക്കിടെ ദുബൈയിലും മംഗളൂരുവിലുമായി താമസിച്ചുവരികയായിരുന്നു റസീന. സഹോദരന്‍ ബഷീര്‍ ആശുപത്രിയിലെത്തിയാണ് ഞായറാഴ്ച ഉച്ചയോടെ റസീനയുടെ മൃതദേഹം തിരിച്ചറിഞ്ഞത്.

അതേസമയം ഇന്ത്യക്കാര്‍ക്കായി കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ നല്‍കിയിട്ടുണ്ട്. +94777903082, +94112422788, +94112422789, +94777902082, +94772234176.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.