Latest News

നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് തകര്‍ത്തു

പെരിയ: കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് വൈദ്യുതി പൂര്‍ണ്ണമായും നിലച്ചു. ചെവ്വാഴ്ച  രാവിലെ പാലാ കര്‍ണ്ണാടക പുഞ്ചക്കര റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസാണ് ദേശീയ പാതയിലെ പുല്ലൂരില്‍ രണ്ട് ഇലക്ട്രിക് പോസ്റ്റില്‍ നിയന്ത്രണം വിട്ട് ഇടിച്ചത്.[www.malabarflash.com]

ഈ സമയത്ത് വഴിയാത്രക്കാരോ മറ്റ് വാഹനങ്ങളോ ഇല്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവാവുകയായിരുന്നു. ബസിന് നേരിയ കേടുപാടുകള്‍ പറ്റിയതല്ലാതെ യാത്രക്കാര്‍ അപകടം കൂടാതെ രക്ഷപ്പെടുകയായിരുന്നു. പുല്ലൂരും പരിസര പ്രദേശങ്ങളിലും വൈദ്യുതി നിലച്ചതോടെ ജനങ്ങള്‍ കഷ്ടത്തിലായി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.