Latest News

ഉദയമംഗലം ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് കൊടിയേറി

ഉദുമ: ഉദയമംഗലം ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് ഉച്ചില്ലത്ത് കെ യു പത്മനാഭ തന്ത്രിയുടെ കാർമികത്വത്തിൽ കൊടിയേറി. എപ്രില്‍ 18 വരെയാണ് ക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവം നടക്കുന്നത്.[www.malabarflash.com] 

15ന് തിങ്കളാഴ്ച പുലര്‍ച്ചെ 3.50ന് വിഷുക്കണി, 5 മണിക്ക് പയ്യന്നൂര്‍ ജെ.പുഞ്ചക്കാടും സംഘത്തിന്റെ പുല്ലാങ്കുഴല്‍ കച്ചേരി, വൈകുന്നേരം 3.30ന് ചാക്യാര്‍കൂത്ത്, വൈകുന്നേരം 5.30ന് കാഴ്ചശീവേലി, ചെണ്ടമേളം, തിടമ്പ് നൃത്തം, രാത്രി 9മണിക്ക് ക്ഷേത്ര പരിസരത്തെ കുട്ടികളുടെ നൃത്തനൃത്യങ്ങള്‍. 

നടുവിളക്ക്-നിറമാല ഉത്സവദിവസമായ 16ന് ചൊവ്വാഴ്ച വൈകുന്നേരം 6.30ന് ദീപാരാധന, തായമ്പക, 7.30ന് ചുറ്റുവിളക്ക്, രാത്രി 8മണിക്ക് തിടമ്പ്നൃത്തം, 9.30ന് കോഴിക്കോട് അയനിക്കടവ് നര്‍ത്തന കലാലയത്തിന്റെ പൂര്‍ണ നാടകം ജടായു. 

ഏപ്രില്‍ 17ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് ക്ഷേത്ര മാതൃസമിതിയുടെയും കോട്ടിക്കുളം കുറുംബാ ഭഗവതി ക്ഷേത്ര ബീച്ച് റോഡ് വനിതാ സംഘം, ബീച്ച് റോഡ് ദശപുഷ്പ്പം വനിതാസംഘം, പരിയാരം വേദവ്യാസ വനിതാസംഘം എന്നിവരുടെ തിരുവാതിരക്കളി. വൈകുന്നേരം 6മണിക്ക് ക്ഷേത്ര പൂര്‍വ്വിക സ്ഥാനത്തേക്ക് പള്ളിവേട്ടയ്ക്കുള്ള പുറപ്പാട്. തുടര്‍ന്ന് പള്ളിവേട്ടയും കഴിഞ്ഞ് തിരിച്ചെഴുന്നള്ളത്ത്, വെടിത്തറയില്‍ പൂജ, വെടിക്കെട്ട്, പള്ളിക്കുറപ്പ്. 

18വ്യാഴാഴ്ച 4മണിക്ക് ആറാട്ട് എഴുന്നള്ളത്ത്, 4.30ന് സംഗീതാര്‍ച്ചന, 6 മണിക്ക് ആറാട്ട്, 7 മണിക്ക് ചെണ്ടമേളം, കട്ടയില്‍ പൂജ, തിടമ്പ് നൃത്തം രാത്രി 8.30 ന് കൊടിയിറക്കം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.