കൊച്ചി: പെരിയയിൽ യൂത്ത് കോണ്ഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ കൊലപ്പെടുത്തിയ സംഭവത്തിൽ ഉന്നത സിപിഎം നേതാക്കൾക്ക് പങ്കുണ്ടെന്നതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നു കാണിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ ഹൈക്കോടതിയിൽ സ്റ്റേറ്റ്മെന്റ് നൽകി.[www.malabarflash.com]
അന്വേഷണത്തിൽ ബാഹ്യ ഇടപെടലുകളുണ്ടെന്ന ആരോപണം ശരിയല്ലെന്നും ക്രൈംബ്രാഞ്ച് പറയുന്നു. കൊല്ലപ്പെട്ടവരുടെ മാതാപിതാക്കൾ ഹർജിയിൽ ആരോപിക്കുന്നതുപോലെ വന്പൻ സ്രാവുകൾക്ക് കേസിൽ പങ്കുള്ളതിനു തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ നിഗമനം.
ഫെബ്രുവരി 17നാണ് ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. സിപിഎമ്മിന്റെ പ്രാദേശിക നേതാവായ പീതാംബരനെ ആക്രമിച്ചതിനു പകവീട്ടാനാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് പ്രഥമവിവര മൊഴിയുണ്ട്. ഫെബ്രുവരി 19ന് അറസ്റ്റിലായ പീതാംബരൻ കുറ്റം സമ്മതിച്ചിട്ടുമുണ്ട്. ഇയാൾ ഒന്നാം പ്രതിയാണ്. സജി സി. ജോർജ്, കെ.എം. സുരേഷ്, അന്പു എന്ന അനിൽ കുമാർ, ജിജിൻ, കുട്ടു എന്ന ശ്രീരാഗ്, അപ്പു എന്ന അശ്വിൻ, സുബീഷ്, മുരളി, രഞ്ചിത്ത്, പ്രദീപൻ എന്നിവരാണ് രണ്ടു മുതൽ 11 വരെയുള്ള പ്രതികൾ. എട്ടാം പ്രതി സുബീഷ് ഒളിവിലാണ്. ഇയാൾ വിദേശത്തേക്ക് കടന്നതായി സൂചനയുണ്ടെന്നും പീതാംബരനാണ് സൂത്രധാരനെന്നും ആദ്യ ഏഴു പ്രതികൾ കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്തെന്നും സ്റ്റേറ്റ്മെന്റിൽ പറയുന്നു.
കോണ്ഗ്രസുകാരുടെയും ബിജെപിക്കാരുടെയും ആക്രമണങ്ങളിൽ നിന്ന് പാർട്ടി പ്രവർത്തകരെ സംരക്ഷിക്കാത്തതിൽ സിപിഎം പ്രവർത്തകർക്കിടയിൽ വ്യാപകമായി എതിർപ്പുണ്ടെന്ന് വ്യക്തമാക്കുന്ന ഒപ്പിടാത്ത ഒരു കത്ത് പീതാംബരന്റെ ബൈക്കിൽനിന്നു കണ്ടെടുത്തിരുന്നു.
തനിക്കൊപ്പമുള്ളവരെ സംരക്ഷിച്ചില്ലെങ്കിൽ പാർട്ടി വിടുമെന്ന് പീതാംബരൻ ഭീഷണി മുഴക്കിയിരുന്നു. സിപിഎം നേതാക്കളിൽനിന്ന് പിന്തുണ കിട്ടാത്തതിനെത്തുടർന്നാണു പീതാംബരൻ തന്റെയടുത്ത സഖാക്കൾക്കൊപ്പം പകവീട്ടാൻ തുനിഞ്ഞതെന്നും സ്റ്റേറ്റ്മെന്റിൽ പറയുന്നു.
കൊല നടത്തിയ ശേഷം പ്രതികൾ വെളുത്തോളിയിൽ ഒത്തു ചേർന്നു. സിപിഎം ഉദുമ ഏരിയാ സെക്രട്ടറി മണികണ്ഠനും മറ്റും ഇവിടെയെത്തി. മണികണ്ഠൻ ഫോണിലൂടെ ആരുടെയോ ഉപദേശം തേടി. തുടർന്ന് പ്രതികളോടു വസ്ത്രം മാറാനും ആയുധങ്ങൾ ഒളിപ്പിക്കാനും നിർദേശം നൽകി. പിന്നീട് മണികണ്ഠന്റെ നിർദേശ പ്രകാരം പീതാംബരൻ, ജിജിൻ, ശ്രീരാഗ്, അശ്വിൻ എന്നിവരെ ഉദുമയിലെ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് മാറ്റി. അടുത്ത ദിവസം പ്രതികൾ വീണ്ടും വെളുത്തോളിയിൽ ഒത്തു കൂടിയ ശേഷമാണ് കീഴടങ്ങിയത്.
മുന്നാട് കോളജിലെ കെഎസ്യു - എസ്എഫ്ഐ സംഘർഷങ്ങളെത്തുടർന്ന് ശരത് ലാലിന്റെ നേതൃത്വത്തിൽ കോണ്ഗ്രസ് പ്രവർത്തകർ ബസ് തടഞ്ഞ് സംഘർഷമുണ്ടാക്കിയ സംഭവത്തിൽ പീതാംബരൻ ഇടപെട്ടിരുന്നു. ആക്രമണത്തിൽ പീതാംബരന് പരിക്കേറ്റിരുന്നു.
ഇതിലുള്ള വൈരാഗ്യം മൂലം നടക്കാനിരിക്കുന്ന പെരുങ്കളിയാട്ടത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗത്തിൽ പങ്കെടുക്കരുതെന്ന് പീതാംബരൻ പാർട്ടിയുടെ ലോക്കൽ നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതു കണക്കിലെടുക്കാതെ കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർമാൻ വി.വി. രമേശൻ യോഗത്തിൽ പങ്കെടുത്തു. ഇതിലുള്ള പ്രതിഷേധം വ്യക്തമാക്കി പീതാംബരൻ പാർട്ടി ഏരിയാ സെക്രട്ടറിക്ക് കത്ത് നൽകി. പിന്നീടാണ് പീതാംബരനും കൂട്ടരും സ്വന്തം നിലയ്ക്ക് കൊലപാതകങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കിയത്.
പീതാംബരനു നേരേ ആക്രമണം ഉണ്ടായതിനു ശേഷം ലോക്കൽ കോണ്ഗ്രസ്, സിപിഎം നേതാക്കൾ ഇടപെട്ട് സമാധാന ചർച്ച നടത്തിയിരുന്നു. എന്നാൽ പീതാംബരൻ സമാധാന ശ്രമങ്ങൾക്കെതിരായിരുന്നു. ഇതിനാലാണ് വ്യക്തിപരമായി പകവീട്ടാൻ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തത്: പോലീസ് പറയുന്നു.
പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കൾ നൽകിയ ഹർജിയിൽ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം. പ്രദീപ് കുമാറാണ് ഇത്തരം വസ്തുതകൾ കാണിച്ചു സ്റ്റേറ്റ്മെന്റ് നൽകിയത്.
ഹർജി മേയ് 25ന് പരിഗണിക്കാനായി മാറ്റി.

No comments:
Post a Comment