Latest News

‘ഞാൻ കളവു പറയാറില്ല’; ശബരിമല നിരോധനാജ്ഞ വിഷയത്തിൽ തെളിവുമായി മുഖ്യമന്ത്രി

കണ്ണൂർ: ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചതിന്  തെളിവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂർ പ്രസ്​ക്ലബ്​ സംഘടിപ്പിച്ച മുഖാമുഖത്തിലാണ്​ കേന്ദ്ര  ഉത്തരവ് അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വായിച്ചത്​.[www.malabarflash.com]

ആഭ്യന്തരസുരക്ഷ വിഭാഗത്തി​ന്റെ 11034​​/01​/2018  ഉത്തരവുപ്രകാരം ക്രമസമാധാനപാലനം നിർവഹിക്കാനുള്ള നിർദേശമാണ്​ കേന്ദ്രസർക്കാർ നൽകിയത്​.  തെളിവുണ്ടോ എന്ന ബി.ജെ.പിയുടെ ചോദ്യം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ നരേന്ദ്ര മോദിയാണ്​ ഞാനെന്ന്​  വിചാരിച്ച്​ ചോദിക്കുന്ന ചോദ്യമാണതെന്നും ഞാന്‍ കളവ് പറയാറില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു​.

നിങ്ങള്‍ ഇത്  ചോദിക്കും എന്നതിനാലാണ് തെളിവുമായി വന്നത്. സുപ്രീംകോടതി വിധിയുടെ സ്​പിരിറ്റിനെതിരായി പ്രധാനമന്ത്രി ഇപ്പോൾ സംസാരിക്കുന്നുണ്ടെങ്കിലും ഏതു സർക്കാറിനും ക്രമസമാധാനപാലനത്തിന്​ മുൻഗണന കൊടുക്കാനേ പറയാനാവൂ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ദൈവനാമം ഉച്ചരിച്ചതിന്റെ ​ േ പരിൽ ആരെയും അറസ്​റ്റ്​ചെയ്​തിട്ടില്ല.

ദൈവത്തിന്റെ സ്വന്തം നാടായ  കേരളത്തെ അപകീർത്തിപ്പെടുത്താനാണ്​ ​പ്രധാനമന്ത്രിയുടെ ശ്രമമെന്നും പിണറായി കുറ്റപ്പെടുത്തി. ശബരിമലയിൽ  സംഘർഷമുണ്ടാക്കാൻ ശ്രമിച്ച സംഘപരിവാരുകാരെ അറസ്​റ്റ്​ചെയ്​തതിനെയാണ്​ വക്രീകരിക്കാൻ ശ്രമിക്കുന്നത്​.

ശബരിമല വിഷയത്തിലൂടെ തങ്ങളുടെ സ്വാധീനം വർധിപ്പിക്കാനാവുമെന്ന ചിന്തയായിരുന്നു സംഘ്​പരിവാറിന്​. കാണിക്കയിടുന്നതുപോലും തടയാൻ ശ്രമിച്ചതിലൂടെ വരുമാനം അൽപം കുറഞ്ഞു. എന്നാൽ, സർക്കാർ ബജറ്റിൽ തുക അനുവദിച്ച്​ അതു പരിഹരിച്ചു.

ഭക്തരെയും പോലീസിനെയും ആക്രമിച്ച്​ പോലീസ്​ ഇടപെടൽ കൊണ്ടുവരുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ, സംയമ​നത്തോടെ കാര്യങ്ങൾ നേരിട്ടപ്പോൾ ഈ സംവിധാനം തുടരണമെന്നാണ്​ ഭക്തരുടെ ആവശ്യം -മുഖ്യമന്ത്രി പറഞ്ഞു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.