Latest News

ഖാസി കേസ്; സമരം കൂടുതല്‍ ശക്തമാവുന്നു, പിന്തുണയുമായി പര്‍ദ്ദയണിഞ്ഞ സ്ത്രീകളും സമരപന്തലില്‍

കാസര്‍കോട്: ചെമ്പിരിക്ക ഖാസി സിഎം അബ്ദുല്ല മൗലവി വധക്കേസില്‍ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ട് കുടുംബവും ആക്ഷന്‍ കമ്മിറ്റിയും നടത്തുന്ന അനിശ്ചിത കാല സത്യാഗ്രഹം 200 ാം ദിവസത്തിലേക്ക് കടന്നതോടെ കൂടുതല്‍ ശക്തമായി.[www.malabarflash.com]

200 ാം ദിവസമായ ശനിയാഴ്ച ഐക്യദാര്‍ഢ്യവുമായി ഖാസി കുടുംബത്തിലെ വനിതകളും കുട്ടികളുമടക്കം നൂറുകണക്കിന് പേര്‍ സമരപന്തലിലെത്തി. ഖാസി കുടുംബത്തിലെ സ്ത്രീകള്‍ക്ക് പുറമെ സാമൂഹ്യ പ്രവര്‍ത്തകരും സമര്‍പ്പന്തലിലെത്തി.
ആക്ഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ അബൂബക്കര്‍ ഉദുമ സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ ഡോ: സുരേന്ദ്ര നാഥ് അധ്യക്ഷത വഹിച്ചു. ഖാസി ത്വാഖാ അഹമ്മദ് മുസ്ലിയാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. 

മേരി അബ്രഹാം, അബ്ദുല്‍ ഖാദര്‍ സഅദി, താജുദ്ധീന്‍ ചെമ്പിരിക്ക, ശരീഫ് ചെമ്പിരിക്ക, സിഎം അബ്ദുല്ല കുഞ്ഞി, ആയിഷ സഹദുല്ല, താഹിറ താജുദ്ധീന്‍, പിടി ഉഷ, താജുദ്ധീന്‍ പടിഞ്ഞാര്‍, ഷാഫി ചെമ്പിരിക്ക, സിദ്ധിഖ് നദ്വി ചേരൂര്‍, ഫാത്തിമ അബൂബക്കര്‍, ഫരീദ ഉബൈദുല്ല, ആബിദ യൂസഫ്, ദൈനബി അബൂബക്കര്‍, സഫിയ അഹമ്മദ്, അസ്മ അബ്ദുല്‍ ഖാദര്‍, സിദ്ദിഖ് അബ്ദുല്ല തുടങ്ങിയവര്‍ സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.