Latest News

ഖാസികേസ്; സമരത്തില്‍ നിന്നും പിന്‍മാറിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായി ത്വഖ അഹമ്മദ് മൗലവി

കാസര്‍കോട്: പ്രമുഖ പണ്ഡിതനും നിരവധി മഹല്ലുകളുടെ ഖാസിയുമായ ചെമ്പിരിക്ക സി.എം അബ്ദുല്ല മൗലവിയുടെ കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് ഖാസിയുടെ കുടുംബവും സമര സമിതിയും ആറു മാസത്തിലധികമായി കാസര്‍കോട് പുതിയ ബസ്റ്റാന്റിന് സമീപത്തെ ഒപ്പുമര ചുവട്ടില്‍ നടത്തി വരുന്ന സമരം നിര്‍ത്താന്‍ ഭീഷണിപ്പെടുത്തുന്നതായി കീഴൂര്‍ മംഗലാപുരം സംയുക്ത ഖാസി ത്വാഖ അഹമ്മദ് മൗലവി.[www.malabarflash.com]

സമരം നിര്‍ത്തിയില്ലെങ്കില്‍ സിഎം അബ്ദുല്ല മൗലവിയുടെ അവസ്ഥയുണ്ടാകുമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയതായാണ് ത്വാഖ അഹമ്മദ് മൗലവിയുടെ വെളിപ്പെടുത്തല്‍. കാസര്‍കോട്ടെ ഒരു സ്വകാര്യ ഓണ്‍ലൈന്‍ ചാനലിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

ഖാസിയുടെ കൊലയാളികള്‍ക്കെതിരെ ശബ്ദിച്ചതിന്റെ പേരില്‍ രണ്ട് തവണ തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി നേരത്തെ ത്വാഖ അഹമ്മദ് മൗലവി പറഞ്ഞിരുന്നു. എന്നാല്‍ പുതിയ വെളിപ്പെടുത്തലോടെ ഖാസി വിഷയം കൂടുതല്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.

അതിനെ ഖാസി കുടുംബവും സമര സമിതിയും നടത്തി വരുന്ന അനിശ്ചിതകാല സമരത്തിന്റെ ഇരുനൂറാം ദിവസത്തില്‍ ഖാസിയുടെ കുടുംബമടക്കമുളള നൂറ് കണക്കിന് മുസ്‌ലിം വനിതകള്‍ സമര പന്തലിലെത്തിയതും ചര്‍ച്ചയായിട്ടുണ്ട്. സമസ്തയുടെ ഉപാധ്യക്ഷന്‍ കൂടിയായ സി.എം അബ്ദുല്ല മൗലവിയുടെ സമരവുമായി മുസ്‌ലിം സ്ത്രീകള്‍ പരസ്യമായി രംഗത്തിറങ്ങിയതിനെ വിമര്‍ശിച്ച് ഇ.കെ. വിഭഗം സമസ്ത അനുകൂലികളായ ചിലര്‍ സോഷ്യല്‍ മീഡിയകളില്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ സമര രംഗത്ത് ഇറങ്ങേണ്ടവരുടെ മൗനമാണ് മുസ്‌ലിം സ്ത്രീകള്‍ തെരുവിലിറങ്ങേണ്ട സഹചര്യത്തിലേക്കെത്തിച്ചതെന്ന് സമരാനുകൂലികളുടെ വാദം.

സി.എം അബ്ദുല്ല മൗലവി കൊല്ലപ്പെട്ട് 9 വര്‍ഷം കഴിഞ്ഞിട്ടും ഖാസി സമരത്തില്‍ സമസ്തയുടെ ഭാഗത്ത് നിന്നും വേണ്ടവിധത്തില്‍ സഹകരണം ലഭിക്കുന്നില്ലെന്ന് ഖാസിയുടെ മക്കളടക്കമുളളവര്‍ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെ മറികടക്കാന്‍ കോഴിക്കോട് മാസങ്ങള്‍ക്ക് മുമ്പ് ഒരു സമര പ്രഖ്യാപ സമ്മേളനം നടത്തിയിരുന്നു. എന്നാല്‍ സമരം അവസാനിച്ചത് സമസ്തയുടെ ഒരു ഉന്നത നേതാവിനെതിരെ ഗോബാക്ക് വിളിയോടെയാണ്. ഇതോടെ ഖാസി സമരത്തില്‍ നിന്നും സമസ്ത പൂര്‍ണ്ണമായും പിന്‍മാറിയ മട്ടിലാണ്.

ഖാസിയുടെ മരണം ആത്മഹത്യയാണെന്ന റിപ്പോര്‍ട്ടാണ് രണ്ട് തവണ അന്വേഷിച്ച സിബിഐ കോടതിയില്‍ സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് രണ്ട് തവണയും കോടതി തളളിയിരിക്കുകയാണ്.

പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന സമര സമിതിയുടെയും കുടുംബവത്തിന്റെയും ആവശ്യത്തിന്‍ മേല്‍ ഇതുവരെ നടപടിയുണ്ടായില്ല. ഇതിനിടെ കേസ് അന്വേഷിക്കാന്‍ സമര സമിതിയുടെ സ്വകാര്യ അന്വേഷണ സംഘവും രംഗത്തെത്തിയിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.