Latest News

ലക്ഷങ്ങള്‍ വില മതിക്കുന്ന മയക്കുമരുന്നുമായി നീലേശ്വരം-കാഞ്ഞങ്ങാട് സ്വദേശികളായ നാലു യുവാക്കള്‍ ഷാര്‍ജ പോലീസിന്റെ പിടിയിലായതായി സൂചന

ഷാര്‍ജ: അന്താരാഷ്ട്ര വിപണിയില്‍ ലക്ഷങ്ങള്‍ വില മതിക്കുന്ന മയക്കുമരുന്നുമായി നീലേശ്വരം-കാഞ്ഞങ്ങാട് സ്വദേശികളായ നാലു യുവാക്കള്‍ ഷാര്‍ജ പോലീസിന്റെ പിടിയിലായതായി സൂചന. കേസില്‍ മൊത്തം ആറു പ്രതികളാണ് ഉള്ളത്.[www.malabarflash.com]

നീലേശ്വരത്തെ ഒരു മുന്‍ ജനപ്രതിനിധിയുടെ മകനായ യുവാവും ആറങ്ങാടി സ്വദേശിയായ മുന്‍ മണല്‍ കടത്തുകാരനും തൈക്കടപ്പുറത്തെ രണ്ടുപേരുമാണ് ഷാര്‍ജ പോലീസിന്റെ പിടിയിലായി ജയിലില്‍ കഴിയുന്നത്.

നാഷണല്‍ പെര്‍മിറ്റ് ലോറിയിലെ ഡ്രൈവറായിരുന്ന നീലേശ്വരം യുവാവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് വാഴുന്നോറൊടി സ്വദേശിയായ യുവതിയും മറ്റൊരു യുവാവിനോടുമൊപ്പമാണ് മതപരിവര്‍ത്തനം നടത്തിയത്. നാഷണല്‍ പെര്‍മിറ്റ് ലോറി ഡ്രൈവറായിരിക്കെ പാലക്കാട്ടേക്ക് ട്രിപ്പ് പോയപ്പോള്‍ പരിചയപ്പെട്ട യുവതിയെയാണ് ഇയാള്‍ വിവാഹം കഴിച്ചത്. പിന്നീട് പടന്നക്കാട് സ്വദേശി മുഖേനയാണ് ഈ യുവാവ് ഗള്‍ഫിലേക്ക് പോയത്. ഇവിടെ നിന്നുമാണ് മറ്റ് അഞ്ചുപേരുമായി പരിചയത്തിലായത്. തുടര്‍ന്ന് മയക്കുമരുന്ന് വിപണനത്തില്‍ ഏര്‍പ്പെട്ടതോടെയാണ് ഇവര്‍ പിടിയിലായത്.

നീലേശ്വരം സ്വദേശിയും തൈക്കടപ്പുറത്തെ രണ്ടുപേരും ആഴ്ചകള്‍ക്ക് മുമ്പ് തന്നെ പിടിയിലായിരുന്നു. ആറങ്ങാടി സ്വദേശി കഴിഞ്ഞ ദിവസമാണ് പിടിയിലായത്. ആറങ്ങാടിയിലെ തന്നെ മറ്റൊരു യുവാവും ഇന്നലെ ഷാര്‍ജ പോലീസിന്റെ പിടിയിലായതായും സൂചനയുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.