കോഴിക്കോട്: കഴിഞ്ഞദിവസം കൊല്ലപ്പെട്ട ട്രാന്‍സ്‌ജെന്‍ഡര്‍ ശാലുവിന്റെ മരണത്തില്‍ ഒരാള്‍ പിടിയില്‍. കോഴിക്കോട് മാങ്കാവ് സ്വദേശി സാബിര്‍ അലിയെയാണ് പോലിസ് പിടികൂടിയതെന്നാണ് റിപോര്‍ട്ട്. തമിഴ്‌നാട്ടില്‍ നിന്നാണ് ഇയാള്‍ പോലിസ് പിടിയിലായത്.[www.malabarflash.com]
നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ ശാലുവിന്റ മരണശേഷം പഴനിയിലേക്ക് കടക്കുകയായിരുന്നു. നേരത്തെ ഇയാളെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ശാലുവിന്റെ സുഹൃത്തുക്കള്‍ തിരിച്ചറിഞ്ഞിരുന്നു.
കണ്ണൂര്‍ ആലക്കോട് സ്വദേശിയായ ശാലുവിനെ ഏപ്രില്‍ ഒന്നാം തിയ്യതി രാവിലെയാണ് കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനടുത്തുള്ള ഇടവഴിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
No comments:
Post a Comment