കാസര്‍കോട്: ഉറക്കത്തിനിടെ അഞ്ചു വയസുകാരന്‍ മരിച്ചു. നെല്ലിക്കുന്ന് കെ.എസ്.ഇ.ബി. ഓഫീസിന് സമീപത്തെ മുഹമ്മദ് ഷക്കീലിന്റെ മകന്‍ ലിബാനാണ് മരിച്ചത്.[www.malabarflash.com]
ശനിയാഴ്ച രാത്രി പന്ത്രണ്ട് മണി വരെ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. പുലര്‍ച്ചെ അത്താഴത്തിന് വിളിക്കണമെന്ന് പറഞ്ഞ് ഉറങ്ങാന്‍ കിടന്ന ലിബാനെ പുലര്‍ച്ചെ ഉണര്‍ത്താന്‍ നോക്കിയപ്പോള്‍ മരിച്ച നിലയിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു.
യു.കെ.ജി. പാസായി ഒന്നാം ക്ലാസിലേക്ക് പോകാന്‍ രണ്ട് ദിവസം മുമ്പാണ് ചെമനാട് സ്‌കൂളില്‍ അഡ്മിഷന്‍ നേടിയത്. നല്ല ചുറുചുറുക്കുള്ള കുട്ടിയായിരുന്നു.
ഉദുമ എരോലിലെ ആയിഷയാണ് മാതാവ്.
വിദേശത്തായിരുന്ന മുഹമ്മദ് ഷക്കീല്‍ എത്തിയ ശേഷം രാത്രി പത്ത് മണിയോടെ മയ്യിത്ത് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി.
No comments:
Post a Comment