ബംഗളൂരു: പ്രമുഖ മനുഷ്യാവകാശ പ്രവർത്തക ഇറോം ശർമിള മാതൃദിനമായ മേയ് 12ന് അമ്മയായി. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് 46കാരിയായ ശർമിള ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. ഇരുവരും പെൺകുട്ടികളാണ്.[www.malabarflash.com]
നിക്സ് സാക്ഷി, ഓട്ടം താര എന്നിങ്ങനെയാണ് കുട്ടികളുടെ പേര്. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നുവെന്ന് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ശ്രീപാദ വിനേകർ പറഞ്ഞു. ബ്രിട്ടീഷുകാരനായ ഭർത്താവ് ഡെസ്മണ്ട് കൗടിനോ ശർമിളക്കൊപ്പമുണ്ട്.
മാതൃദിനത്തിലെ പ്രസവം തികച്ചും ആകസ്മികമാണെന്നും ശർമിളയും ഭർത്താവും ഇക്കാര്യം ഓർക്കുകപോലും ചെയ്തിരുന്നില്ലെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.

No comments:
Post a Comment