തൃശൂർ: പെരിഞ്ഞനത്തു ദേശീയപാത 66ൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് രണ്ടു കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. രണ്ടുപേർക്കു പരിക്കേറ്റു.[www.malabarflash.com]
ചങ്ങനാശേരി ഇത്തിത്താനം ഇളങ്കാവ് ക്ഷേത്രത്തിനു സമീപം പ്രശാന്ത്ഭവനിൽ പി.എസ്. പ്രമോദ്കുമാറിന്റെ ഭാര്യ നിഷ(33), മകൾ ദേവനന്ദ(മൂന്നര), നിഷയുടെ പിതാവ് എറണാകുളം കിഴക്കമ്പലം പള്ളിക്കര എരുമേലി ചിറ്റനാട് രാമകൃഷ്ണൻ (68), നിഷയുടെ സഹോദരിയായ ഷീനയുടെയും തൊടുപുഴ വഴിത്തല മാളിയേക്കൽ നിഷാന്തിന്റെയും മകൾ നിവേദിത(രണ്ട്) എന്നിവരാണ് മരിച്ചത്.
നിഷയുടെ ഭർത്താവും കോട്ടയം ജില്ലാ പോലീസ് ഓഫീസിലെ സീനിയർ സിവിൽ പോലീസ് ഓഫീസറുമായ പി.എസ്. പ്രമോദ്കുമാർ(35), മൂത്തമകൻ അതിദേവ്(ഏഴ്) എന്നിവർക്കാണു പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ അതിദേവിനെ തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രമോദാണ് കാറോടിച്ചിരുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച ഇവർ കാറിൽ കുടുംബസമേതം നിഷയുടെ ആലുവയിലുള്ള വീട്ടിലേക്കു പോയി. ഗുരുവായൂരിൽ ബന്ധുവിന്റെ വിവാഹനിശ്ചയം കഴിഞ്ഞു മടങ്ങുന്പോഴായിരുന്നു അപകടം. അപകടത്തിൽ പെട്ടവരെ പെരിഞ്ഞനം, എടതിരിഞ്ഞി ലൈഫ് ഗാർഡ് പ്രവർത്തകരാണ് ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രിയിലും കൊടുങ്ങല്ലൂർ മോഡേണ് ആശുപത്രിയിലും എത്തിച്ചത്. നിഷയും രാമകൃഷ്ണനും ദേവനന്ദയും കൊടുങ്ങല്ലൂർ ആശുപത്രിയിലും നിവേദിത ഇരിങ്ങാലക്കുട ആശുപത്രിയിലുമാണ് മരിച്ചത്.
പെരിഞ്ഞനം പഞ്ചായത്ത് ഓഫീസിനു തെക്കുവശത്ത് തിങ്കളാഴ്ച ഉച്ചകഴിഞ്ഞു മൂന്നുമണിയോടെയായിരുന്നു അപകടം. എറണാകുളത്തുനിന്നു ലോഡുമായി വന്നതാണു ടാങ്കർ ലോറി. ഇടിയുടെ ആഘാതത്തിൽ കാർ നിശേഷം തകർന്നു. അപകടത്തെ തുടർന്നു നിയന്ത്രണം വിട്ട ടാങ്കർ ലോറി തൊട്ടടുത്ത മതിലിൽ ഇടിച്ചുകയറി.
റിട്ട. ഷിപ്യാര്ഡ് ജീവനക്കാരനാണു രാമകൃഷ്ണന്. ഭാര്യ: നിർമല. മക്കള്: നിഷ, ഷീന, നിവ്യ. മരുമക്കൾ: പ്രമോദ്, നിഷാന്ത്, നിഷാദ്.
രണ്ടുവയസുള്ള നിവേദിതയുടെ പിതാവ് നിഷാന്ത് ദുബായിലാണ്. ദുബായിലായിരുന്ന അമ്മ ഷീന പ്രസവത്തിനായി നാട്ടിലെത്തിയതായിരുന്നു. ഷീന വാഹനത്തിൽ ഉണ്ടായിരുന്നില്ല. ഇളയ കുഞ്ഞിനു നാലു മാസം പ്രായമുണ്ട്. ഉടനെ ദുബായിലേക്ക് കുട്ടികളുമായി മടങ്ങാനിരിക്കേയാണ് അപകടം സംഭവിച്ചത്. സംസ്കാരം പിന്നീട് .

No comments:
Post a Comment