മഞ്ചേരി: ഫേസ്ബുക്ക് വഴി നിരന്തരം മത,സാമുദായിക വിദ്വേഷവും വർഗീയതയും ഉണ്ടാക്കുന്ന രീതിയിൽ പരാമർശം നടത്തിയെന്ന കേസിൽ മഞ്ചേരി ആനക്കയം കളത്തിങ്ങൽപടി സ്വദേശി അസ്കറി (47 ) നെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]
ഫേസ്ബുക്കു വഴി നിരന്തരം തീവ്ര മത വർഗീയ സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുന്നതിലൂടെ മാസങ്ങളായി ഇയാൾ രഹസ്യ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. വർഗീയ പരാമർശങ്ങൾക്കു പുറമെ വിവിധ തീവ്രവാദ സംഘടനകളെ ന്യായീകരിക്കുന്ന രീതിയിലുള്ള പോസ്റ്റുകളും ഇയാൾ പ്രചരിപ്പിച്ചതായി കണ്ടെത്തി.
മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരം മലപ്പുറം ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ, മഞ്ചേരി സിഐ എൻ.ബി. ഷൈജു, എസ്ഐ ബൈജു. ഇ.ആർ, അബ്ദുള്ള ബാബു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കേസന്വേഷണം നടത്തുന്നത്.
പ്രതിയെ മഞ്ചേരി ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

No comments:
Post a Comment