പൊയിനാച്ചി: പഞ്ചായത്ത് കൈ ഒഴിഞ്ഞ സഹോദരിമാര്‍ക്ക് തുണയായി അടല്‍ജി സേവാ സമിതി വീട് പുതുക്കി പണിതു നല്‍കി നാടിന് മാതൃകയായി. പനയാല്‍ നെല്ലിയടുക്കം പടുമനയിലെ രാധ (78), സഹോദരി രാജീവി(70) എന്നിവര്‍ താമസിക്കുന്ന ഇടിഞ്ഞു വീഴാറായ വീടാണ് അടല്‍ജി സേവാ സമിതി പ്രവര്‍ത്തകര്‍ പുതുക്കി പണിത് നല്‍കിയത്.[www.malabarflash.com]
കഴിഞ്ഞ ലോകസാഭാ തെരെഞ്ഞെടുപ്പിന്റെ ഭാഗമായി ബിജെപി പ്രവര്‍ത്തകര്‍ ഗൃഹ സന്ദര്‍ശനം നടത്തവെയാണ് രാധയും സഹോദരി രാജീവിയും തങ്ങളുടെ ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ വീടിന്റെ അവസ്ഥയും സങ്കടങ്ങള്‍ ഇവര്‍ക്ക് മുന്നില്‍ കാട്ടികൊടുത്തത്. ഒന്നും ചിന്തിക്കാതെ അന്ന് തന്നെ വീട് പുതുക്കി പണിത് തരാമെന്ന് ബിജെപി പ്രവര്‍ത്തകര്‍ അവര്‍ക്ക് വാക്ക് നല്‍കുകയായിരുന്നു. വാക്ക് പാലിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് ബിജെപി പ്രവര്‍ത്തകരും അടല്‍ജി സേവാ സമിതി പ്രവര്‍ത്തകരും.
തൊട്ടടുത്ത് തന്നെ ഇവരുടെ സഹോദരിയുടെ മകള്‍ പുഷ്പയ്ക്ക് ബേക്കല്‍ എസ്‌ഐ ആയിരുന്ന വിനോദിന്റെ നേതൃത്വത്തില്‍ ജനമൈത്രി പോലീസ് വീട് നിര്‍മ്മിച്ച് നല്‍കിയിരുന്നു. രാധയും രാജീവിയും താമസിക്കുന്ന വാസ യോഗ്യമല്ലാത്ത വീടും പൊളിച്ച് പുതുക്കിപണിയാന്‍ ജനമൈത്രി പോലീസ് സന്നദ്ധത അന്ന് അറിയിച്ചിരുന്നു.
എന്നാല്‍ സിപിഎം ഭരിക്കുന്ന പള്ളിക്കര പഞ്ചായത്തിലെ ജനപ്രതിനിധികളും ഈ പ്രദേശത്തെ സിപിഎമ്മുകാര്‍ അതിന് തടസം നില്‍ക്കുകയായിരുന്നു. തങ്ങളുടെ പഞ്ചായത്തില്‍ വീടില്ലാത്തവരാരും തന്നെയില്ലെന്നും ഇവര്‍ക്ക് വീട് നിര്‍മ്മിക്കരുതെന്ന് പറഞ്ഞ് പിന്തിരിപ്പിക്കുകയായിരുന്നു. ലോകസഭാ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തന സമയത്ത് ഈ സഹോദരിമാര്‍ക്ക് വീട് പുതുക്കി പണിത് തരാമെന്ന വാക്ക് ഫലം പുറത്ത് വരുന്നതിന് 8 ദിവസം മുന്നെ തന്നെ വീട് പുതുക്കി പണിയുകയായിരുന്നു.
അടച്ചുറപ്പുള്ള വീടെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാനായ് രാധയും രാജീവിയും പള്ളിക്കര പഞ്ചായത്ത് അധികൃതരെ സമീപിക്കാനൊരുങ്ങിയപ്പോഴാണ് സ്വന്തമായി ഭൂമി വേണമെന്ന് അറിഞ്ഞത്. ഈ രണ്ട് സഹോദരിമാര്‍ക്കും മരിച്ചു പോയ പിതാവിന് കുടുംബപരമായി ഭാഗിച്ച് കിട്ടേണ്ട 30 സെന്റ് ഭൂമിയിലാണ് താമസിക്കുന്നത്. ഇതിന്റെ ആധാരം കൈവശം വെച്ചിരിക്കുന്നവര്‍ ഇവര്‍ക്ക് ഭൂമി വിട്ടു നല്‍കാന്‍ തയ്യാറാവുന്നില്ലെന്നും സഹോദരിമാര്‍ പറഞ്ഞു.
വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം ജോലി ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. പരസഹായമില്ലാതെ ജീവിതം തള്ളി നീക്കുന്ന സഹോദരിമാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷന്‍ മാത്രമാണ് ഏക വരുമാനം.
വീട് നിര്‍മ്മിച്ചു നല്‍കുന്നതിന് അടജി സേവാ സമിതിയുടെ പ്രസിഡന്റ് വസന്ത നെല്ലിയെടുക്കം, സെക്രട്ടറി സീതാരാമ കാലിച്ചാമരം, ബിജെപി ഉദുമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ സുരേഷ് എരോല്‍, വിനായക പ്രസാദ്, പള്ളിക്കര പഞ്ചായത്ത് ജന.സെക്രട്ടറി ലോകേഷ് ബട്ടത്തൂര്‍, സെക്രട്ടറി ദിനേശന്‍ ബഞ്ചിവയല്‍, സമിതി അംഗങ്ങളായ എന്‍.കെ.ശങ്കരന്‍, ദിലീപ് പഞ്ചിക്കൊള, പ്രശാന്ത് കുരിക്കോള്‍, വിനയ ബഞ്ചിവയല്‍, ദിനകര, മണി നീരാറ്റി, സതീഷ്, പ്രകാശന്‍ ബഞ്ചിവയല്‍, നിഖില്‍ കുമാര്‍, ആനന്ദസ്വാമി, ദാമോദരന്‍ പാലക്കി, പുരുഷോത്തമന്‍ എരോല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment