അബഹ: മോഷണക്കേസില്‍ പ്രതിയാക്കപ്പെട്ട മലയാളി യുവാവിന്റെ വലത് കൈപ്പത്തി മുറിച്ച് മാറ്റാന്‍ കോടതി വിധി. സൗദിയിലെ തെക്കന്‍ നഗരമായ ഖമീസ് മുഷൈത്തിലെ ക്രിമിനല്‍ കോടതിയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.[www.malabarflash.com]
ആലപ്പുഴ നൂറനാട് സ്വദേശിയായ യുവാവിനെതിരെയാണ് കോടതി വിധി വന്നത്. അബഹയിലെ ഒരു പ്രമുഖ റസ്‌റ്റോറന്റിലെ ലോക്കറില്‍ നിന്ന് ഒരു ലക്ഷത്തി പതിനായിരം റിയാല്‍ കാണാതായിരുന്നു. അതിന്റെ അന്വേഷണത്തിലാണ് അതേ സ്ഥാപനത്തില്‍ ആറ് വര്‍ഷമായി ജോലിചെയ്തുവരുന്ന മലയാളി യുവാവ് പിടിയിലാകുന്നത്.
ഒപ്പം ജോലി ചെയ്തിരുന്ന രണ്ട് സുഹൃത്തുക്കള്‍ ഇതില്‍ സാക്ഷി പറയുകയും യുവാവ് സ്വന്തം തെറ്റ് ഏറ്റ് പറഞ്ഞ് കുറ്റം സമ്മതിക്കുകയും ചെയ്യുകയായിരുന്നു. ഒളിപ്പിച്ചുവച്ച മുഴുവന്‍ തുകയും അന്വേഷണ ഉദ്യോഗസ്ഥര്‍ കുളിമുറിയില്‍ നിന്ന് കണ്ടെടുക്കുകയൂം ചെയ്തു. കുറ്റം തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ശരീഅത്ത് നിയമം അനുസരിച്ചുള്ള ശിക്ഷ കോടതി വിധിക്കുകയായിരുന്നു.
No comments:
Post a Comment