കുവൈത്ത് സിറ്റി: കുവൈത്തിൽ ജോലിക്കിടെ വിമാനത്തിന്റെ ചക്രത്തിനടിയിൽപെട്ട് മലയാളി യുവാവിന് ദാരുണാന്ത്യം. കുവൈത്ത് എയർവേസിൽ ടെക്നീഷ്യനായ തിരുവനന്തപുരം കുറ്റിച്ചൽ പുള്ളോട്ടുകോണം സദാനന്ദ വിലാസത്തിൽ ആനന്ദ് രാമചന്ദ്രനാണ് (35) മരിച്ചത്.[www.malabarflash.com]
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടാക്സിവേയിൽ തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടം. ബോയിങ് 777 വിമാനം ഹാങ്ങറിൽനിന്ന് പാസഞ്ചർ ഗേറ്റിനരികിലേക്ക് കെട്ടിവലിച്ചുകൊണ്ട് പോകുന്നതിനിടെ ടോവിങ് റോപ്പ് പൊട്ടിയാണ് അപകടമുണ്ടായത്. ടോവിങ് ട്രാക്ടറിൽനിന്ന് കോക്പിറ്റിലുള്ളവർക്ക് നിർദേശം നൽകുകയായിരുന്നു ആനന്ദ്.
ടോവിങ് റോപ്പ് പൊട്ടിയതിനെ തുടർന്നുണ്ടായ മർദവ്യത്യാസത്തിൽ ഗ്രൗണ്ടിലേക്ക് തെറിച്ചുവീണ ആനന്ദിന് മുകളിലൂടെ വിമാനത്തിെൻറ മുൻചക്രം കയറിയിറങ്ങുകയായിരന്നു.

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കുവൈത്ത് എയർവേസ് ട്വിറ്ററിൽ അറിയിച്ചു. ആനന്ദ് എട്ടു വർഷമായി കുവൈത്ത് എയർവേസിൽ ഗ്രൗണ്ട് സ്റ്റാഫായിരുന്നു. മാതാവ്: രാജലക്ഷ്മി. പിതാവ്: രാമചന്ദ്രൻ. ഭാര്യ: ആൻ സോഫിന. ഒരു മകളുണ്ട്.
No comments:
Post a Comment