Latest News

ഐ എസിലേക്ക് മലയാളി റിക്രൂട്ട്‌മെന്റ്: ഓച്ചിറ സ്വദേശി മുഹമ്മദ് ഫൈസല്‍ എന്‍ ഐ എ കസ്റ്റഡിയില്‍

കൊച്ചി: ആഗോള ഭീകര ഗ്രൂപ്പായ ഐ എസിലേക്ക് മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്‌തെന്ന കേസില്‍ ഓച്ചിറ സ്വദേശി മുഹമ്മദ് ഫൈസലിനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്ത് ഐ എസ് ആക്രമണത്തിന് പദ്ധതിയിട്ട കേസിലെ പ്രതി കൂടിയാണ് ഫൈസല്‍.[www.malabarflash.com]

കേരളത്തില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടതിന് നേരത്തെ അറസ്റ്റിലായ റിയാസ് അബൂബക്കറുമായി ഫൈസലിന് ബന്ധമുണ്ടെന്ന് എന്‍ ഐ എക്ക് സൂചന ലഭിച്ചിരുന്നു. റിയാസില്‍ നിന്നു തന്നെയാണ് ഫൈസലിനെ കുറിച്ചുള്ള വിവരം ലഭിച്ചത്.

ഖത്തറിലായിരുന്ന ഫൈസലിനോട് ഹാജരാവാന്‍ എന്‍ ഐ എ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ഫൈസലിനെ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. കേസിലെ മറ്റു പ്രതികളായ പി എ അബൂബക്കര്‍ സിദ്ദീഖ്, അഹമ്മദ് അറാഫത്ത് എന്നിവരും പ്രതിപ്പട്ടികയിലുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.